മിര്‍സാപൂര്‍ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍; ഫ് ളാറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തത് പാതി ജീര്‍ണിച്ച നിലയില്‍
Dec 2, 2021, 18:31 IST
മുംബൈ: (www.kvartha.com 02.12.2021) മിര്‍സാപൂര്‍ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്ര (36) മരിച്ച നിലയില്‍. മുംബൈയിലെ വെര്‍സോവയിലെ അദ്ദേഹത്തിന്റെ ഫ് ളാറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തത് പാതി ജീര്‍ണിച്ച നിലയില്‍.
അതുകൊണ്ടുതന്നെ മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പൊലീസ്. മരണ കാരണമെന്താണെന്ന് അറിയില്ല. ഹൃദയാഘാതമെന്ന് സംശയിക്കുന്നു. രാവിലെ വാര്‍ത്ത കേട്ടപ്പോള്‍ 'ഹൃദയം തകര്‍ന്നു,' എന്ന് സഹതാരങ്ങളായ അലി ഫസല്‍, ദിവ്യേന്ദു എന്നിവര്‍ പ്രതികരിച്ചു.
നടന്റെ ഫ് ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ ഫ് ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതിലിന്റെ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്.
പരിശോധനയില്‍ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ടെത്തിനായി മൃതശരീരം മുംബൈ കൂപെര്‍ ആശുപത്രിയിലേക്ക് മാറ്റി. മിര്‍സാപൂരില്‍ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്.

Keywords: Mirzapur Actor Brahma Mishra Dies; 'Hearts Broken,' Write Co-Stars Ali Fazal, Divyenndu, Mumbai, Actor, Dead, Cinema, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.