ദിലീപ് ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിച്ചിരിക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍
Jul 16, 2017, 15:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.07.2017) നടന്‍ ദിലീപ് ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. അനധികൃത കയ്യേറ്റം നടത്തുന്നത് എത്ര വലിയവനായാലും നടപടിയെടുക്കുമെന്നും നടന്‍ ദിലീപിന്റെ ഭൂമിയിടപാടിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ കളക്ടറെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. റവന്യൂമന്ത്രി നടപടിക്കായി നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കോംപ്ലക്‌സ് ആയ ഡി സിനിമാസ് നിര്‍മിക്കുന്നതിനായി ഭൂമി കൈയേറിയെന്നാണ് ആക്ഷേപം. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം. മുമ്പ് ഇതില്‍ നടപടിയെടുക്കാന്‍ തുടങ്ങിയ ഭരണകൂടത്തെ രെു മന്ത്രി തടഞ്ഞതായും ആക്ഷേപമുണ്ട്.
കേരളം രൂപീകരിക്കുന്നതിന് മുമ്പ് തിരു - കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് സ്ഥലം ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് മുക്കിയതാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ഹിയറിങ്ങിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിച്ചു.
നേരത്തെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ആറു തവണ കളക്ടറെ നേരിട്ട് കണ്ടിട്ടും പരിഹാരമുണ്ടായില്ല.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്നാണ് ചാലക്കുടിയില്‍ ദിലീപ് ഡി സിനിമാസ് എന്ന സിനിമാ സമുച്ചയം പണിതത്. ഇതിനായി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: ഡി - സിനിമാസ്: ദിലീപ് ഭൂമി കൈയ്യേറിയതിനെക്കുറിച്ച് അ്‌ന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

Keywords: Kerala, Thiruvananthapuram, News, Minister, Land Issue, Dileep, LDF, Politics, Illegal Assets, Cinema, Minister VS Sunilkumar on D Cinemaas land encroachment issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.