Film Poster Controversy | സിനിമയുടെ പരസ്യത്തെ ആ നിലയ്ക്ക് മാത്രം കണ്ടാല്‍ മതി, റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്, അത് പരിഹരിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നത്; ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കും; 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി റിയാസും വി ഡി സതീശനും

 


തിരുവനന്തപുരം: (www.kvartha.com) കുഞ്ചാകോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വതന്ത്ര്യമായി കാണണമെന്ന് വി ഡി സതീശന്‍ സതീശന്‍ ആവശ്യപ്പെട്ടു.

Film Poster Controversy | സിനിമയുടെ പരസ്യത്തെ ആ നിലയ്ക്ക് മാത്രം കണ്ടാല്‍ മതി, റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്, അത് പരിഹരിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നത്; ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കും; 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി റിയാസും വി ഡി സതീശനും


സിനിമ ബഹിഷ്‌കരിക്കാന്‍ ഉള്‍പെടെ ഇടത് അനുകൂല പേജുകളില്‍ നടക്കുന്ന പ്രചാരണത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുന്നവര്‍ ഈ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്തിനെന്നും സതീശന്‍ ചോദിച്ചു. ഇത്തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ പരസ്യത്തെ ആ നിലയില്‍ മാത്രം എടുത്താല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി. സിനിമയുടെ പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകം സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബര്‍ ഇടങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.

'സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതി. അതിന്റെ മറ്റു കാര്യങ്ങള്‍ എനിക്കറിയില്ല. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്. അതു പരിഹരിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കും' എന്നും മന്ത്രി വിശദീകരിച്ചു.

'എണ്‍പതുകളില്‍ ഒരു സിനിമ ഇറങ്ങിയിരുന്നു, വെള്ളാനകളുടെ നാട്. ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച സിനിമ. തിരക്കഥയും ശ്രീനിവാസന്റേതാണെന്നു തോന്നുന്നു. എനിക്ക് കൃത്യമായി ഓര്‍മയില്ല.

ശ്രീനിവാസന്‍ പ്രിയദര്‍ശനുവേണ്ടി വളരെ കുറച്ച് തിരക്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. കൂടുതലും സത്യന്‍ അന്തിക്കാടിനു വേണ്ടിയാണ് എഴുതിയിട്ടുള്ളത്. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന താമരശേരി ചുരവുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഇന്നും ഹിറ്റല്ലേ. 'ഇപ്പൊ ശര്യാക്കിത്തരാം' എന്നൊക്കെ പറയുന്നത് ഇന്നും നാം പറഞ്ഞു നടക്കുന്നില്ലേ? ഇതും സിനിമയും അതിന്റെ പരസ്യവുമായി മാത്രം കണ്ടാല്‍ മതി' എന്നും റിയാസ് പറഞ്ഞു.

Keywords: Minister PA Mohammed Riyas and VD Satheesan Responds To Film Poster Controversy, Thiruvananthapuram, News, Controversy, Cinema, Poster, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia