ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍

 


തിരുവനന്തപുരം: (www.kvartha.com 27.09.2020) യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമാര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വിജയ് പി നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പ്രതിഷേധ മാര്‍ഗത്തേക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും പ്രതികരിച്ചു.

യൂട്യൂബില്‍ അശ്ലീല വിഡിയോകളിട്ട വിജയ് പി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇയാളെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തി. പ്രതികരിച്ചതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറെന്ന് ഭാഗ്യലക്ഷ്മി സംഭവത്തോട് പ്രതികരിച്ചിരുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെയും കേസെടുത്തു.

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍

അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി നായര്‍ രാത്രി നിലപാട് മാറ്റി പരാതി നല്‍കുകയായിരുന്നു. അതിക്രമിച്ച് കയറല്‍, മര്‍ദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.

അതേസമയം സംഭവത്തില്‍ ഭാഗ്യലക്ഷ്മിയേയും സംഘത്തേയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.

Keywords:  Minister KK Shylaja Supports Bhagyalakshmi, Thiruvananthapuram,News,Trending,Cinema,Health Minister,Shailaja Teacher,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia