'മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'; യുവനടിക്ക് അവാര്‍ഡ് ജേതാവായ സംവിധായകന്റെ ഉപദേശം

 


തിരുവനന്തപുരം: (www.kvartha.com 13.11.2017) മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന് യുവനടിക്ക് അവാര്‍ഡ് ജേതാവായ പ്രമുഖ സംവിധായകന്റെ ഉപദേശം. യുവനടി ദിവ്യാ ഉണ്ണിയാണ് പ്രമുഖ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍, സംവിധായകനില്‍ നിന്ന് നേരിടേണ്ടിവന്ന മോശമായ അനുഭവത്തെ പറ്റി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ വളിപ്പെടുത്തല്‍ നടത്തിയത്.

'മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'; യുവനടിക്ക് അവാര്‍ഡ് ജേതാവായ സംവിധായകന്റെ ഉപദേശം

കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒറ്റയ്ക്കായിരുന്നത് കൊണ്ട് നല്ല പേടിയുണ്ടായിരുന്നു. എങ്കിലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു.

രാത്രി ഒമ്പത് മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'. ദിവ്യ ഉണ്ണി വെളിപ്പെടുത്തുന്നു.

അതേസമയം, ആരോപണവിധേയനായ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. ട്രാഫിക്ക് സിനിമയുടെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട താരമാണ് ദിവ്യ ഉണ്ണി. മലയാളികളായ ദിവ്യയുടെ കുടുംബം 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

Keywords:  Kerala, Thiruvananthapuram, News, Entertainment, Cinema, Actress, #MeToo: young actress Divya Unny accuses Malayalam director of harassment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia