കണ്ടാലും കണ്ടാലും മതിവരാത്ത ചെമ്മീന്‍ സിനിമ; 54 വര്‍ഷത്തെ മാധുര്യം വറ്റാത്ത ഓര്‍മകള്‍

 


എ ബെണ്ടിച്ചാല്‍

(www.kvartha.com 19.08.2019) അരനൂറ്റാണ്ട് പിന്നിട്ട ചെമ്മീന്‍ സിനിമയുടെ നാടന്‍ രുചി കോഴിച്ചാറും പത്തിരിയും പോലെയാണ്. സംഗീതച്ചാറില്‍ കുഴച്ചെടുത്ത ദൃശ്യഭംഗി കാണുമ്പോള്‍ ആരും 'ഇലയില്‍ ഇട്ടോളു' എന്നു പറഞ്ഞു പോകും. സിനിമ എന്നാല്‍ കരിങ്കല്ലില്‍ തീര്‍ത്ത ശില്പമാണെന്ന് തെളിയിച്ച രാമൂ കാര്യാട്ട്, പ്രായപൂര്‍ത്തിയാകാതിരുന്നിട്ടും ചെമ്മീന്‍ സിനിമ നിര്‍മ്മിക്കാന്‍ തന്റേടം കാണിച്ച കണ്‍മണി ബാബു (ഇസ്മായില്‍ സേട്ട് ), കടലിനെ കടലായി തന്നെ ഒപ്പി എടുത്ത മര്‍ക്കസ് ബര്‍ട്ടലി, യു രാജഗോപാല്‍, ചേരേണ്ടത് ചേരേണ്ടിടത്ത് തന്നെ ചേര്‍ത്ത ഋഷികേശ് മുഖര്‍ജി, കടലോളങ്ങളെ താളമാക്കിയ സലീല്‍ ചൗധരി, ഒര്‍ജിനലുകളെ പോലും വെല്ലുന്ന രംഗങ്ങള്‍ സൃഷ്ടിച്ച എസ് കൊന്നനാട് എന്നു വേണ്ട ചെമ്മീന്‍ സിനിമക്കു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളും അഭിനന്ദനത്തിനര്‍ഹരാണ്.

കണ്ടാലും കണ്ടാലും മതിവരാത്ത ചെമ്മീന്‍ സിനിമ; 54 വര്‍ഷത്തെ മാധുര്യം വറ്റാത്ത ഓര്‍മകള്‍

തകഴി ഒരിക്കല്‍ പറഞ്ഞു, 'ചെമ്മീന്‍ എന്റെ മകളാണ്. അവള്‍ക്ക് ചേര്‍ന്ന ഭര്‍ത്താവാണ് രാമൂ കാര്യാട്ട്'. തകഴി ഇങ്ങനെ പറഞ്ഞത് കേരളത്തിലെ ഒരു സിനിമ കമ്പനിയും, അമേരിക്കന്‍ സിനിമ കമ്പനിയും ചേര്‍ന്ന് ചെമ്മീന്‍ സിനിമയാക്കാനുള്ള അനുവദത്തിന് വേണ്ടി തകഴിയെ സമീപിച്ചപ്പോഴായിരുന്നു. സിനിമ നടന്‍ മധുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ചെമ്മീന്‍ ഇത്രമാത്രം പ്രശസ്തമാകാന്‍ കാരണം തകഴിച്ചേട്ടന്‍ ചെമ്മീന്‍ എഴുതാന്‍ വേണ്ടി പേന എടുത്ത സമയത്തിന്റെ ഗുണമാണ് എന്നാണ്.

കാസര്‍ക്കോട്ട് സാഹിത്യ പരിഷത്ത് സമ്മേളനം നടക്കുന്ന കാലം, സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മഹാകവി പി കുഞ്ഞിരാമന്‍ നായരെ കാണാനില്ല. കവിയുടെ പ്രിയങ്കരനായ മാതൃഭൂമിയിലെ കെ എം അഹമദ് മാഷ് കവിയെ അന്വേഷിച്ച് വെള്ളിക്കോത്തുള്ള വീട്ടില്‍ ചെന്നു. വീട്ടില്‍ ഇല്ലെങ്കിലും ചെമ്മീന്‍ സിനിമ കാണാന്‍ കാഞ്ഞങ്ങാട്ടേക്ക് പോയ വിവരം ലഭിച്ചു.അഹമ്മദ് മാഷ് ചെമ്മീന്‍ സിനിമ കളിക്കുന്ന തീയേറ്ററില്‍ ചെന്ന് കവിയെ കണ്ട് കാര്യം പറഞ്ഞു. കവിയുടെ മറുപടി, 'കടല്, കടല് എത്ര കണ്ടാലും മതിവരുന്നില്ല' എന്നായിരുന്നു. മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ക്ക് എത്ര കണ്ടിട്ടും മതിവരാത്ത ചെമ്മീന്‍ സിനിമ പിന്നെ ആര്‍ക്കാണ് മതി വരിക.

ചെമ്മീന്‍ സിനിമയും, അതിലെ കഥാപാത്രങ്ങളായ പരീക്കുട്ടി (മധു) കറുത്തമ്മ ( ഷീല ) ചെമ്പന്‍ കുഞ്ഞ് (കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ) പളനി (സത്യന്‍ ) അച്ഛന്‍ കഞ്ഞ് (എസ്പി പിള്ള), ചിമ്മിണി, പട്ടി, കാക്ക, ഞണ്ട് തുടങ്ങിയവ കാലത്തെ അതിജീവിക്കുന്നതാണ്. ചെമ്മീന്‍ സിനിമ മലയാള സിനിമ രംഗത്തിന് അഭിമാനവും തിലകവുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Cinema, film, Malayalam, mathrubhumi, Chemmeen, ramu karyatt, memmories about chemmeen film 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia