അശ്ലീല ചുവയോടെ സംസാരിച്ചെന്ന് കാട്ടിയല്ല താന്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയതെന്ന് നടി; യഥാര്‍ത്ഥ പരാതി പോലീസ് മറച്ചുവെച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 26.07.2017) അശ്ലീല ചുവയോടെ സംസാരിച്ചെന്ന് കാട്ടിയല്ല താന്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയതെന്ന് പറഞ്ഞ് നടി മേഘ്‌ന നായര്‍ രംഗത്ത്. ശരിയായ പരാതി മറച്ച് വെച്ചാണ് പോലീസ് ഇത്തരമൊരു പരാതി പുറത്തുവിട്ടതെന്നും ഇത് മറ്റെന്തിനോ വേണ്ടിയാണെന്നും നടി വ്യക്തമാക്കി.

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ താന്‍ പരാതി നല്‍കിയത് തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ സിനിമയില്‍ ഉപയോഗിച്ചതിനാണെന്ന് നടി മേഘ്‌ന നായര്‍ തുറന്നുപറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മേഘ്‌ന ഇത് പറഞ്ഞത്. തന്റെ പരാതി ചിത്രത്തിന്റെ സംവിധായകനും സാങ്കേതിക വിദഗ്ധരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണെന്നും മറിച്ച് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെയല്ലെന്നും അവര്‍ വ്യക്തമാക്കി.

 അശ്ലീല ചുവയോടെ സംസാരിച്ചെന്ന് കാട്ടിയല്ല താന്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയതെന്ന് നടി; യഥാര്‍ത്ഥ പരാതി പോലീസ് മറച്ചുവെച്ചു

ജീന്‍ പോള്‍ ലാലിനെതിരെ അശ്ലീല പരാമര്‍ശത്തിന് പരാതിയും നല്‍കിയിട്ടില്ല. പക്ഷേ വാര്‍ത്ത വന്നത് ജീനിനും ശ്രീനാഥ് ഭാസിക്കുമെതിരെ പരാതി നല്‍കിയെന്ന തരത്തിലാണ്. അങ്ങനെയൊരു കാര്യം പരാതിയില്‍ പറഞ്ഞിട്ടില്ലെന്നും ശ്രീനാഥിനെതിരെ ഒരാരോപണവും താന്‍ ഉന്നയിച്ചിട്ടില്ലെന്നുമുള്ള നിലപാടിലാണ് നടി.

ഹണീബി ചിത്രം പുറത്തുവന്നതിനു പിന്നാലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പലതവണ സിനിമയിലെ അണിയറ പ്രവര്‍ത്തകരെ വിളിക്കാന്‍ ശ്രമിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ മറുപടിയുണ്ടായില്ല. എന്നോട് വിട്ടുപോകാന്‍ പറഞ്ഞതിനുശേഷം അവര്‍ എന്റെ കഥാപാത്രത്തിന്റെ എല്ലാ സീനുകളും ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍, അവര്‍ എന്തിനാണ് ഞാന്‍ അഭിനയിച്ച പല സീനുകളുമായി മുന്നോട്ടുപോയത്, പ്രത്യേകിച്ച് എന്റെ അനുമതിയില്ലാത്ത രംഗവുമായി എന്നും നടി ചോദിക്കുന്നു.

എനിക്ക് നഷ്ടപരിഹാരം ചോദിക്കാം. എന്നെ ഭീഷണിപ്പെടുത്തിയതിനും, അപമാനിച്ചതിനും വഞ്ചിച്ചതിനും നഷ്ടപരിഹാരം ലഭിക്കണം. അവര്‍ ബോഡി ഡബിളിനെ ഉപയോഗിച്ച കാര്യം ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. എന്നെ എങ്ങനെ ചിത്രീകരിക്കുന്നു, മാധ്യമങ്ങള്‍ക്കു മുമ്പില്‍ എന്നെ എങ്ങനെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ എന്നിലുമുണ്ട്. ഇതുപോലുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും നടി പറയുന്നു.

ദിലീപിന്റെ പ്രശ്‌നം വരുന്നതിനു കുറേ മുമ്പു തന്നെ താന്‍ ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. താന്‍ പബ്ലിസിറ്റിയ്ക്കുവേണ്ടിയല്ല ശ്രമിക്കുന്നത്, അങ്ങനെയായിരുന്നെങ്കില്‍ തനിക്കു കുറേ മുമ്പേ തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാമായിരുന്നെന്നും നടി പറയുന്നു. ആരെയും മോശക്കാരാക്കാതെ തന്നെ ഈ പ്രശ്‌നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്തിരുന്നുവെന്നും മേഘ്‌ന വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞദിവസം രാവിലെ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത പുതുമുഖ നടിയോട് ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നല്‍കിയില്ലെന്നുമാണ്. ഇതാണ് പോലീസ് പുറത്തുവിട്ട വിവരം. ഇത് തെറ്റാണെന്നാണ് നടി സൂചിപ്പിക്കുന്നത് പക്ഷേ ഇത് യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പിക്കാനാണെന്നാണ് സൂചന.

ഹണീബി 2വിനിടയിലാണ് നടി ആക്രമിക്കപ്പെട്ടത്. എന്നാല്‍ പള്‍സര്‍ സുനിയെ അടുത്തറിയാവുന്ന ജീന്‍ പോള്‍ ലാലിനെ ഇതുവരെ സംഭവത്തില്‍ ചോദ്യം ചെയ്തിരുന്നില്ല. ഇതിലേയ്ക്കാണ് പോലീസിന്റെ നീക്കമെന്നാണ് സംഭവം വിലയിരുത്തുന്നത്.

Also Read:
എ ടി എം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Meghna Nair reveals about her complaint issue, Kochi, Complaint, News, Police, Technology, Allegation, Compensation, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script