Birthday | 'എന്റെ അനുഗ്രഹം, ഞങ്ങളുടെ കുഞ്ഞിന് രണ്ട് വയസ് തികഞ്ഞിരിക്കുന്നു'; ജൂനിയര്‍ ചീരുവിന് പിറന്നാള്‍ ആശംസകളുമായി മേഘ്‌ന രാജ്
Oct 22, 2022, 12:32 IST
മുംബൈ: (www.kvartha.com) മകന് പിറന്നാള്‍ ആശംസകളുമായി നടി മേഘ്‌ന രാജ്. അകാലത്തില്‍ അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും മകനായ റയാന്‍ രണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ജൂനിയര്‍ ചീരുവിന് പിറന്നാള്‍ ആശുകള്‍ നേര്‍ന്ന് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
'എന്റെ അനുഗ്രഹം' എന്ന് പറഞ്ഞാണ് മേഘ്‌ന രാജ് മകന് ആശംസകള്‍ നേരുന്നത്. 'ഞങ്ങളുടെ കുഞ്ഞ് ഇന്ന് രണ്ട് വയസ് തികഞ്ഞിരിക്കുന്നു' എന്ന് എഴുതി ഒരു വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഒട്ടേറേ ആരാധകരാണ് കുഞ്ഞ് റയാന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജൂനിയര്‍ ചീരു എന്നാണ് റായന്‍ ആരാധകര്‍ക്കിടയില്‍ റയാന്‍ അറിയപ്പെടുന്നത്.
കന്നടയില്‍ കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന 'ശബ്ദ' എന്ന ഒരു ചിത്രം മേഘ്‌ന രാജിന്റേതായി പ്രഖ്യാപിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മേഘ്‌ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച 'ഇരുവുഡെല്ലവ ബിട്ടു' എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി. അതുകൊണ്ടുതന്നെയാണ് 'ശബ്ദ'യുടെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചതും.
'ബെണ്‍ഡു അപ്പാരൊ ആര്‍ എം പി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് വെള്ളിത്തിരയിലെത്തുന്നത്. 'ഉയര്‍തിരു 420' എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‌ന രാജ്. 'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തില്‍ എത്തിയത്.
'ബ്യൂടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‌നയ്ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹന്‍ലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പെടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 'കുരുക്ഷേത്ര' എന്ന സിനിമയാണ് മേഘ്‌ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
Keywords: News,National,India,Mumbai,Entertainment,Cinema,Cine Actor,Actress,Birthday, Social-Media,instagram,Video, Meghana Raj's birthday wishes to son Raayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.