ചിരഞ്ജീവി സര്‍ജയുടെ കുഞ്ഞ് റയാന് ഒന്നാം പിറന്നാള്‍; കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്ന, 'ജൂനിയര്‍ സി'ക്ക് ആശംസകളുമായി ആരാധകര്‍
Oct 22, 2021, 11:33 IST
കൊച്ചി: (www.kvartha.com 22.10.2021) നടി മേഘ്‌ന രാജിന്റെയും അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെയും മകന്‍ റയാന്‍ രാജ് സര്‍ജയുടെ ഒന്നാം പിറന്നാള്‍. ജൂനിയര്‍ ചീരുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് മേഘ്‌ന. റയാനുമായുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പമാണ് മേഘ്‌ന തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

മേഘ്ന തന്റെ കുഞ്ഞ് രാജകുമാരനെ ഉമ്മകള്‍ കൊണ്ട് മൂടുന്നത് ചിത്രത്തിലൂടെ കാണാം. ഒരേപോലുള്ള നൈറ്റ് ഡ്രസ് ധരിച്ചാണ് മേഘ്‌നയും മകനും ചിത്രങ്ങളില്‍ കാണപ്പെടുന്നത്. നിരവധി പേരാണ് ജൂനിയര്‍ സിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മകന്‍ ജനിച്ചത് മുതലുള്ള ഓരോ കാര്യങ്ങളും മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പത്താം മാസത്തിലാണ് മേഘ്‌ന കുഞ്ഞിന് പേരിട്ടതെങ്കിലും, അതുവരെ ജൂനിയര്‍ സി എന്നാണ് എല്ലാവരും റയാനെ വിളിച്ചിരുന്നത്. അടുത്തിടെ മേഘ്‌ന അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. പുതിയ സിനിമയില്‍ മുഖ്യ വേഷമാണ് മേഘ്‌ന അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.