SWISS-TOWER 24/07/2023

നടി മേഘ്‌ന രാജിനും മകനും കോവിഡ് സ്ഥിരീകരിച്ചു

 


ബംഗളൂരു: (www.kvartha.com 09.12.2020) നടി മേഘ്‌ന രാജിനും മകനും കോവിഡ് സ്ഥിരീകരിച്ചു. മേഘ്‌നയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഘ്‌ന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും തങ്ങള്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ വിജയിക്കുമെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. 

പോസ്റ്റ് ഇങ്ങനെ;

'എന്റെ അച്ഛന്‍, അമ്മ, ഞാന്‍, എന്റെ മകന്‍ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുമായി ബന്ധപ്പെട്ടവരെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്റെയും ചീരുവിന്റെയും ആരാധകര്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ഞങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സുഖമായിരിക്കുന്നുവെന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നു. ജൂനിയര്‍ ചിരുവും സുഖമായിരിക്കുന്നു. ഒരു കുടുംബമെന്ന രീതിയില്‍ ഞങ്ങള്‍ ഇതിനെതിരെ പോരാടുകയും വിജയികളായി പുറത്തുവരികയും ചെയ്യും.' മേഘ്‌ന കുറിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മേഘ്‌ന ഒരു ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്.  നടി മേഘ്‌ന രാജിനും മകനും കോവിഡ് സ്ഥിരീകരിച്ചു
Aster mims 04/11/2022 കഴിഞ്ഞദിവസം നടന്‍ ശരത് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം ഇപ്പോള്‍ ഹൈദരാബാദില്‍ ചികിത്സയിലാണ്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും മികച്ച ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സയിലാണ് താരമെന്നും രാധിക ട്വീറ്റില്‍ പറയുന്നു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Keywords:  Meghana Raj, her son and parents test coronavirus positive, Bangalore, News,Actress, Health, Health and Fitness, Parents, Treatment, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia