മമ്മൂട്ടി! കാലമെത്ര കഴിഞ്ഞാലും ഇങ്ങളെ മൊഞ്ചും ഫാന്‍സുമൊന്നും എങ്ങും പോവൂല എന്റെ ഇക്കാ... വയനാട്ടില്‍ ഷൂട്ടിംഗിനെത്തിയ താരത്തെ കാണാന്‍ ആരാധകരുടെ പ്രവാഹം, ലോറിയിലും ബസിലുമായി സ്ഥലത്തെത്തി മണിക്കൂറുകളോളം ക്യൂ നിന്ന ഫാന്‍സില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, മെഗാ താരത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, വീഡിയോ കാണാം

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വയനാട്: (www.kvartha.com 07.10.2017) ചില ഇഷ്ടങ്ങള്‍ക്ക് പകരം വെക്കാന്‍ കഴിയില്ല. ആ ഇഷ്ടങ്ങള്‍ അത്രയേറെ ആഴത്തില്‍ ഹൃദയത്തില്‍ പതിച്ചതിനാല്‍ തന്നെ അത് വെറും ഇഷ്ടമായി മാത്രം ഒതുങ്ങുകയുമില്ല. മമ്മൂട്ടി, മലയാളിക്ക് അദ്ദേഹത്തോട് ഇഷ്ടവും ആരാധനയും മാത്രമല്ല, ആ പേര് ഒരു വികാരം കൂടിയാണ്. അത്രയേറെ ഇഷ്ടവും സ്‌നേഹവും ബഹുമാനാവും അദ്ദേഹത്തോട് മലയാളിക്കുണ്ട്. അതിന്റെ സൂചകമാണ് കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റില്‍ അദ്ദേഹത്തെ കാണാനെത്തിയ ആയിരങ്ങള്‍.

മമ്മൂട്ടി! കാലമെത്ര കഴിഞ്ഞാലും ഇങ്ങളെ മൊഞ്ചും ഫാന്‍സുമൊന്നും എങ്ങും പോവൂല എന്റെ ഇക്കാ... വയനാട്ടില്‍ ഷൂട്ടിംഗിനെത്തിയ താരത്തെ കാണാന്‍ ആരാധകരുടെ പ്രവാഹം, ലോറിയിലും ബസിലുമായി സ്ഥലത്തെത്തി മണിക്കൂറുകളോളം ക്യൂ നിന്ന ഫാന്‍സില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, മെഗാ താരത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, വീഡിയോ കാണാം

ജോയ് മാത്യു തിരക്കഥയെഴുതുന്ന 'അങ്കിള്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണ ഭാഗമായി വയനാട്ടില്‍ എത്തിയപ്പോഴായിരുന്നു ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹം കൊണ്ടു മൂടിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനാവലി തന്നെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. പലരും ലോറിയിലും ബസിലുമായാണ് താരത്തെ കാണാനായി എത്തിയത്. എന്നാല്‍ ആളുകളുടെ തിരക്ക് കാരണം ആരാധകര്‍ തന്നെ വരിയായി നില്‍ക്കുകയായിരുന്നു.

വൈകാതെ കാരവനില്‍ വന്നിറങ്ങി മമ്മൂട്ടി ആരെയും നിരാശരാക്കാതെ കൈവീശി കാണിച്ചു. കാറില്‍ മടങ്ങി പോകുമ്പോഴും ആരാധകരോട് ചിരിച്ചും കൈ കാണിച്ചുമാണ് താരം മടങ്ങിയത്.

Credit:Whiz movie

Summary: Mega star Mammootty reached in Wayanad for shooting. Fans crowd travells the shooting place for seeing him.Women students and kids all came to the place for glimpse to look him.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia