SWISS-TOWER 24/07/2023

സംവിധായകന്‍ ബോബിയുടെ പുതിയ ചിത്രം 'മെഗാ154'ല്‍ ചിരഞ്ജീവി നായകനാവുന്നു; ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 23.08.2021) ചിരഞ്ജീവിയുടെ 154 -ാമത് ചിത്രമായ 'മെഗാ154' ന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ താരത്തിന്റെ ജന്മദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ബോബിയുടെ (കെ എസ് രവീന്ദ്ര) സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 
Aster mims 04/11/2022

സംവിധായകന്‍ ബോബിയുടെ പുതിയ ചിത്രം 'മെഗാ154'ല്‍ ചിരഞ്ജീവി നായകനാവുന്നു; ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തിറക്കി


മൈത്രി മൂവി മേകേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിയകന്‍ ബോബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ജി കെ മോഹനാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം. 

ഒരു വഞ്ചിയില്‍ നങ്കൂരവുമായി ബീഡിയും വലിച്ച് ലുങ്കിയില്‍ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിരഞ്ജീവിയാണ് പോസ്റ്റെറില്‍ കാണാവുന്നത്. താരത്തിന്റെ പ്രിയപ്പെട്ട ദൈവമായ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത പതാകയും ഉണ്ട്. ഉദിച്ച് ഉയരാന്‍ നില്‍ക്കുന്ന സൂര്യന് നേരെ നോക്കുന്ന തരത്തില്‍ തല ഇടത് വശത്തേക്ക് ചെരിച്ച് പിടിച്ചാണ് താരം പോസ്റ്റെറിലുള്ളത്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് പോസ്റ്റെറില്‍നിന്ന് വ്യക്തമാകുന്നത്.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, Technology, Actor, Cine Actor, 'Mega 154' first look poster released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia