വിജയദശമി നാളില്‍ ജൂലിയറ്റായി മീര ജാസ് മിന്‍ വീണ്ടും കാമറയ്ക്ക് മുന്നിലെത്തി; ചേര്‍ത്തുപിടിച്ച് സത്യന്‍ അന്തിക്കാട്, നായകനാകാന്‍ ജയറാമും

 


കൊച്ചി: (www.kvartha.com 16.10.2021) വിജയദശമി നാളില്‍ ജൂലിയറ്റായി മീര ജാസ് മിന്‍ വീണ്ടും കാമറയ്ക്ക് മുന്നിലെത്തി. ചേര്‍ത്തുപിടിച്ച് സത്യന്‍ അന്തിക്കാട്. നായകനാകാന്‍ ജയറാമും. മീര ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഫേയ്ബുകിലിട്ട പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു.

വിജയദശമി നാളില്‍ ജൂലിയറ്റായി മീര ജാസ് മിന്‍ വീണ്ടും കാമറയ്ക്ക് മുന്നിലെത്തി; ചേര്‍ത്തുപിടിച്ച് സത്യന്‍ അന്തിക്കാട്, നായകനാകാന്‍ ജയറാമും

സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിന്‍. മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ മീര മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയപുരസ്‌കാരവുമെല്ലാം സ്വന്തമാക്കി. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും താരം ഇടവേളയെടുക്കുകയായിരുന്നു.

ഇപ്പോഴിതാ, വിജയദശമി ദിനത്തില്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാടിന്റെ പുതിയ ലൊകേഷനിലാണ് മീര ജോയിന്‍ ചെയ്തിരിക്കുന്നത്. മീരയെന്ന അഭിനേത്രിയുടെ തിരിച്ചുവരവ് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ഫേസ്ബുക് കുറിപ്പില്‍ സത്യന്‍ അന്തിക്കാട് കുറിക്കുന്നു.

സത്യന്‍ അന്തിക്കാടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

'വിജയദശമി ദിനത്തില്‍ മീര ജാസ്മിന്‍ വീണ്ടും കാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മകളാണ്. രസതന്ത്രത്തില്‍ ആണ്‍കുട്ടിയായി വന്ന 'കണ്‍മണി'. അമ്മയെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,' സത്യന്‍ അന്തിക്കാട് കുറിക്കുന്നു.

അടുത്തിടെ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുടിയെല്ലാം സ്‌ട്രെയ്റ്റന്‍ ചെയ്ത് പുതിയ ലുകിലുള്ള മീരയെ ഇരുകയ്യോടും ആരാധകര്‍ സ്വീകരിച്ചു.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, ലാല്‍ ജോസ്, നൈല ഉഷ എന്നിവരെല്ലാം ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

 

 Keywords:  Meera Jasmine excited to make a comeback with Sathyan Anthikad-Jayaram film, Kochi, Actor, Actress, Cinema, Director, Facebook Post, Entertainment, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia