SWISS-TOWER 24/07/2023

'ആത്മമിത്രങ്ങളില്‍ വിശ്വാസമില്ലായിരുന്നു പക്ഷേ...' എന്ന ക്യാപ്ഷനില്‍ മീനാക്ഷി ദിലീപ് പങ്കുവെച്ച ഫോടോ വൈറല്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 21.07.2021) 'ആത്മമിത്രങ്ങളില്‍ വിശ്വാസമില്ലായിരുന്നു പക്ഷേ...' എന്ന ക്യാപ്ഷനില്‍ മീനാക്ഷി ദിലീപ് പങ്കുവെച്ച ഫോടോ വൈറല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ വിരളമായിട്ടു മാത്രമേ മീനാക്ഷി ഫോടോകള്‍ പങ്കുവയ്ക്കാറുളളൂ. അതുകൊണ്ടു തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗം വൈറലാകാറുമുണ്ട്. തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദിനൊപ്പമുളള ചിത്രമാണ് മീനാക്ഷി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
Aster mims 04/11/2022

'ആത്മമിത്രങ്ങളില്‍ വിശ്വാസമില്ലായിരുന്നു പക്ഷേ...' എന്ന ക്യാപ്ഷനില്‍ മീനാക്ഷി ദിലീപ് പങ്കുവെച്ച ഫോടോ വൈറല്‍

'ജീവിതത്തിലെ മുത്തുമണി' എന്നാണ് ഫോടോയ്ക്ക് നമിതയുടെ കമന്റ്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാണ് നമിത പ്രമോദ്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയപ്പോഴാണ് മീനാക്ഷിയും നമിതയും തമ്മില്‍ വളരെ അടുത്ത സൗഹൃദത്തിലാണെന്ന് പലര്‍ക്കും മനസിലായത്.

മീനാക്ഷിയുമായുളള സൗഹൃദത്തെക്കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തിലും നമിത പറഞ്ഞിരുന്നു. 'മീനാക്ഷി ആയാലും നാദിര്‍ഷയുടെ മകള്‍ ആഇശയായാലും സ്വന്തം ഫാമിലി പോലെയാണ്. സ്ഥിരം വിളിക്കാറുണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്' എന്നും നമിത പറഞ്ഞിരുന്നു.

അച്ഛനും അമ്മയും സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകള്‍ക്ക് താല്‍പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.

Keywords:  Meenakshi Dileep shared Photo goes viral, Kochi, News, Cinema, Actress, Daughter, Actor, Dileep, Social Media, Photo, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia