'ഒരല്‍പം വൈകിപ്പോയി, എങ്കിലും എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഓണം ആഘോഷിക്കുന്നു'; അനിയത്തിക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി ദിലീപ്

 


കൊച്ചി: (www.kvartha.com 22.08.2021) 'ഒരല്‍പം വൈകിപ്പോയി, എങ്കിലും എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഓണം ആഘോഷിക്കുന്നു'. അനിയത്തിക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി ദിലീപ് . വളരെ അപൂര്‍വമായി മാത്രമേ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളൂവെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകൈകളോടും സ്വീകരിക്കാറുണ്ട്.

'ഒരല്‍പം വൈകിപ്പോയി, എങ്കിലും എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഓണം ആഘോഷിക്കുന്നു'; അനിയത്തിക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി ദിലീപ്

അതുകൊണ്ടുതന്നെ മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അനിയത്തി മഹാലക്ഷ്മിയ്ക്കൊപ്പം പൂക്കളത്തിന് സമീപമിരിക്കുന്ന ചിത്രവും, തന്റെ ചിത്രവുമാണ് മീനാക്ഷി പങ്കുവച്ചത്. ' ഒരല്‍പം വൈകിപ്പോയി, എങ്കിലും എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഓണം ആഘോഷിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ദിലീപ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വളരെ അപൂര്‍വമായിട്ട് മാത്രമേ ദീലീപ്-കാവ്യ ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളൂ.

Keywords:  Meenakshi Dileep celebrates Onam with Mahalakshmi; Pictures, Kochi, News, ONAM-2021, Daughter, Dileep, Cinema, Kerala, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia