അമ്മയുടെ തോളോട് തോള്‍ ചേര്‍ന്ന് മകള്‍; മീനയ്‌ക്കൊപ്പമുള്ള നൈനികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 


ചെന്നൈ: (www.kvartha.com 27.01.2021) തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുളള നടിയാണ് മീന. ബാലതാരമായെത്തിയ മീനയുടെ സിനിമയിലുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ മീനയുടെ മകള്‍ നൈനികയും അഭിനയത്തില്‍ കഴിവു തെളിയിച്ചിരിക്കുന്നു. 'തെരി' എന്ന സിനിമയില്‍ വിജയ്യുടെ മകളുടെ വേഷം ചെയ്താണ് നൈനിക ഏവരുടെയും പ്രിയങ്കരിയായത്. ഇതോടെ നൈനികയ്ക്ക് ആരാധകരും കൂടി. മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ മീന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്.  അമ്മയുടെ തോളോട് തോള്‍ ചേര്‍ന്ന് മകള്‍; മീനയ്‌ക്കൊപ്പമുള്ള നൈനികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മീനയുടെയും മകളുടെയും പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. നടി സ്‌നേഹയുടെ മകളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മീന മകള്‍ക്കൊപ്പം എത്തിയപ്പോള്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുളളത്. എത്ര പെട്ടെന്നാണ് അവള്‍ വളര്‍ന്നതെന്നും, അമ്മയും മകളും വളരെ ക്യൂട്ടാണെന്നും കമന്റുകളുണ്ട്.

അമ്മയുടെ തോളോട് തോള്‍ ചേര്‍ന്ന് മകള്‍; മീനയ്‌ക്കൊപ്പമുള്ള നൈനികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Keywords:  Meena and Nainika's lovely photos from Sneha's daughter birthday party viral!,  Chennai, News, Cinema, Birthday Celebration, Actress, Child, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia