ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രേമം ഫെയിം മഡോണ; ഫസ്റ്റ് ലുക്ക് വീഡിയോ കാണാം

 


ADVERTISEMENT

മുംബൈ: (www.kvartha.com 23.09.2016) പ്രേമത്തില്‍ സെലിന്‍ ആയി എത്തി മലയാളി പ്രേക്ഷകരെ കീഴടക്കിയ മഡോണ സെബാസ്റ്റ്യന്‍ ഇംഗ്ലീഷില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെയാണ് മഡോണ ഇംഗ്ലീഷില്‍ നായികയായി വെള്ളിത്തിരയിലെത്തുന്നത്. സുമേഷ് ലാല്‍ ആണ് സംവിധാനം. നിഥിന്‍ നാഥ് രചന നിര്‍വ്വഹിക്കുന്നു.



സംവിധായകന്‍ പത്മരാജന്റെ ജീവിതമാണ് ഹ്യൂമന്‍സ് ഓഫ് സംവണ്‍ പറയുന്നത്. നടനും എംഎല്‍എയുമായ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്നു. മേഘ്‌ന നായര്‍, ധന്യ വര്‍മ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കിംഗ് ലയര്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി ആണ് മഡോണ മലയാളത്തില്‍ ശ്രദ്ധേയമായത്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും സെലിന്‍ ആയി മഡോണ തന്നെയാണ് എത്തുന്നത്.

ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രേമം ഫെയിം മഡോണ; ഫസ്റ്റ് ലുക്ക് വീഡിയോ കാണാം

Keywords:  Mumbai, Kerala, Entertainment, film, English Section, Actress, Cinema, Medona Sebastian, Mollywood, Hollywood, Selin, Premam. 

Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia