മാസ്‌ക് ധരിച്ച് കൈയില്‍ മദ്യവുമായി പോകുന്ന ദീപിക പദുക്കോണ്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രാകുല്‍ പ്രീത്

 


മുംബൈ: (www.kvartha.com 08.05.2020) മാസ്‌ക് ധരിച്ച് കൈയില്‍ മദ്യവുമായി പോകുന്ന ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് സിംഗ് രംഗത്തെത്തി.

നീളം കൂടിയ ഒരു സ്ത്രീ മാസ്‌ക് ധരിച്ചുകൊണ്ട് കൈയില്‍ എന്തോ പിടിച്ചുകൊണ്ട് നടന്നുപോകുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ സ്ത്രീയുടെ മുഖം മാസ്‌ക് ധരിച്ചിരുന്നതിനാല്‍ വ്യക്തമല്ല. എന്നാല്‍ ഇത് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണാണ് എന്ന തരത്തില്‍ പാപ്പരാസികള്‍ പ്രചരിപ്പിച്ചു.

മാസ്‌ക് ധരിച്ച് കൈയില്‍ മദ്യവുമായി പോകുന്ന ദീപിക പദുക്കോണ്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി രാകുല്‍ പ്രീത്

ദീപിക മദ്യം വാങ്ങിയിട്ട് പോവുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. സോഷ്യലിസ്റ്റായ ദീപിക പദുകോണ്‍ ലോക്ക് ഡൗണില്‍ സംസ്ഥാനത്തിന്റെ ട്രഷറിയിലേക്ക് സംഭാവന ചെയ്യുന്നുവെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വാട്‌സാപ്പിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി രാകുല്‍ പ്രീത് രംഗത്തെത്തിയത്. വീഡിയോയില്‍ കാണുന്നത് നടി നടി രാകുല്‍ പ്രീത് ആണ്. അടുത്തിടെ രാകുല്‍ പ്രീത് സിംഗ് കടയില്‍ നിന്ന് കുറച്ച് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.

ഇത് പാപ്പരാസികള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോയില്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നതിനാല്‍, ആരാധകര്‍ക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ദീപിക പദുക്കോണ്‍ ആണ് അതെന്ന രീതിയില്‍ പ്രചാരണം നടന്നത്.

Keywords:  'Medical Shops Sell Liquor?': Rakul Preet Singh Answers Fans; 'resembles Deepika Padukone', Mumbai, News, Cinema, Actress, Social Network, Video, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia