കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ വിജയ്, സർക്കാർ സ്വന്തം താല്പര്യം അനുസരിച്ച് നിയമം ഉണ്ടാക്കിയശേഷം ജനങ്ങളോട് അത് പിന്തുടരാൻ നിർബന്ധിക്കരുത്, നിയമം ജനങ്ങള്‍ക്ക്​ വേണ്ടിയാവണം, മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ആഞ്ഞടിച്ച്‌​ സൂപ്പർതാരം

ചെന്നൈ: (www.kvartha.com 16.03.2020) കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെയും ആദായനികുതിവകുപ്പിനെ ഉപയോഗിച്ചുള്ള റെയ്‌ഡിനെയും പരോക്ഷമായി കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ വിജയ്. ലോകേഷ്​ കനകരാജ്​ സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിന്‍െറ ഓഡിയോ ലോഞ്ചിലാണ് വിജയ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. 'ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച്‌ നിയമം നിര്‍മ്മിച്ചശേഷം ജനങ്ങളോട്​ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടത്'​ - വിജയ് തുറന്നടിച്ചു.

കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ വിജയ്, സർക്കാർ സ്വന്തം താല്പര്യം അനുസരിച്ച് നിയമം ഉണ്ടാക്കിയശേഷം ജനങ്ങളോട് അത് പിന്തുടരാൻ നിർബന്ധിക്കരുത്, നിയമം ജനങ്ങള്‍ക്ക്​ വേണ്ടിയാവണം, മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ആഞ്ഞടിച്ച്‌​ സൂപ്പർതാരം

എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം. ആ ജീവിതത്തില്‍ സമാധാനം ഉണ്ടായിരുന്നു. റെയ്‌ഡും കസ്റ്റഡിയും അന്ന്​ നേരിടേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്​. മോശം സമയത്ത്​ ശക്​തമായ പിന്തുണ നല്‍കിയ നിങ്ങള്‍ 'വേറെ ലെവലാണെന്ന്'​ ആരാധകരോട്​ വിജയ്​ പറഞ്ഞു.
എതിര്‍പ്പുകളെ വിജയം കൊണ്ട്​ കീഴ്​പ്പെടുത്തണമെന്നും സത്യം പറഞ്ഞാല്‍ ചിലപ്പോള്‍
നിശ്ശബ്ദനാക്കപ്പെടുമെന്നും അദ്ദേഹം തുറന്നടിച്ചു. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും ചോദ്യം ചെയ്യലും മറ്റും കഴിഞ്ഞശേഷം വിജയ്​ പ​ങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ്​ മാസ്റ്റര്‍ ഓഡിയോ ലോഞ്ച്​.

കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ വിജയ്, സർക്കാർ സ്വന്തം താല്പര്യം അനുസരിച്ച് നിയമം ഉണ്ടാക്കിയശേഷം ജനങ്ങളോട് അത് പിന്തുടരാൻ നിർബന്ധിക്കരുത്, നിയമം ജനങ്ങള്‍ക്ക്​ വേണ്ടിയാവണം, മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ആഞ്ഞടിച്ച്‌​ സൂപ്പർതാരം

ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്ന്​ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രേഖകള്‍ കൃത്യമാണെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ്​ അധികൃതരുടെ പ്രാഥമിക നിഗമനം. നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നടന് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടന്‍ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

ചിത്രത്തില്‍ വില്ലൻ വേഷത്തിലെത്തുന്ന വിജയ്​ സേതുപതിയും വേദിയിലുണ്ടായിരുന്നു. 'ചെറിയ വേഷങ്ങളില്‍ തുടങ്ങി തമിഴ്​ സിനിമയില്‍ വലിയ താരമായി മാറിയ ഒരാളുണ്ടെങ്കില്‍ അത്​ വിജയ്​ സേതുപതിയാണെന്ന് വിജയ് പറഞ്ഞു. എന്തിനാണ്​ തന്റെ ചിത്രത്തിൽ വില്ലൻ കഥാപാത്രം സ്വീകരിച്ചതെന്ന് ചോദ്യത്തിന് എനിക്ക്​ നിങ്ങളെ വളരെ ഇഷ്​ടമാണെന്ന' ചെറിയ ഉത്തരമാണ്​ ലഭിച്ചത്​. അദ്ദേഹത്തിന്റെ മനസ്സിൽ എനിക്ക്​ ഒരു സ്ഥാനമുണ്ടെന്ന്​ അപ്പോഴാണ്​ മനസിലായതെന്നും വിജയ്​ പറഞ്ഞു.

Summary: Master audio launch: Vijay says 'kill them with your success, bury them with your smile'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia