മലയാളത്തിന് അഭിമാനം; ഓസ്‌കാര്‍ എന്‍ട്രിയില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി 'നായാട്ട്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 21.10.2021) മലയാളത്തിന് അഭിമാന നേട്ടം. ഓസ്‌കാര്‍ എന്‍ട്രിയില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി നായാട്ട് സിനിമ. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തി തകര്‍ത്തഭിനയിച്ച ചിത്രമാണ് നായാട്ട്. ശാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' പാന്‍ ഇന്‍ഡ്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്.
Aster mims 04/11/2022

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ സംഘാടകരായാണ് ഇന്‍ഡ്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍കത്തയില്‍ നടത്തുന്നത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം എന്നിവയും മത്സരിക്കുന്നുണ്ട്. 

മലയാളത്തിന് അഭിമാനം; ഓസ്‌കാര്‍ എന്‍ട്രിയില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി 'നായാട്ട്'

15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മത്സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടായിരുന്നു 2020ല്‍ ഇന്‍ഡ്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല.

Keywords:  News, Kerala, State, Kochi, Oscar, Film, Cinema, Award, Entertainment, Mollywood, Business, Finance, Martin Prakkat's Nayaattu film in Oscar entry shortlist.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia