SWISS-TOWER 24/07/2023

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'; ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മരണമാസായി മോഹന്‍ലാല്‍

 


ADVERTISEMENT

ADVERTISEMENT

(www.kvartha.com 01/01/2020) അറബിക്കടലില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടടിച്ച കോഴിക്കോട്ടെ കുഞ്ഞാലിമരക്കാറുടെ കഥ പറയുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ മരണമാസ് ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.

യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്‍ക്കുന്ന മോഹന്‍ലാലിന്റെ മരക്കാര്‍ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ന്യൂ ഇയര്‍ സമ്മാനം തന്നെയാണ് ഈ പോസ്റ്റര്‍.

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'; ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മരണമാസായി മോഹന്‍ലാല്‍

അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും. പ്രിയദര്‍ശനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ലാലും പ്രിയനും ഒന്നിയ്ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലാലിനൊപ്പം സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, സുഹാസിനി, ഫാസില്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്ത്രതിലെ കഥാപാത്രങ്ങളായി എത്തുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, Entertainment, News, Mohanlal, Priyadarshan, Marakkar movie; First look poster released
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia