'ഇത് ഡോക്യുമെന്ററിയോ സിനിമയോ?' ദി കശ്മീര്‍ ഫയലില്‍ പല തെറ്റായ കാര്യങ്ങളും കാണിക്കുന്നു: സിനിമയ്‌ക്കെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 19.03.2022) വിവാദമായ 'ദി കശ്മീര്‍ ഫയൽസ്' എന്ന സിനിമയില്‍ വസ്തുതകള്‍ വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല വിമര്‍ശിച്ചു. 1990ല്‍ താഴ്വരയില്‍ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. വിവേക് അഗ്‌നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്.
                            
'ഇത് ഡോക്യുമെന്ററിയോ സിനിമയോ?' ദി കശ്മീര്‍ ഫയലില്‍ പല തെറ്റായ കാര്യങ്ങളും കാണിക്കുന്നു: സിനിമയ്‌ക്കെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി

'ഇത് ഡോക്യുമെന്ററിയാണോ സിനിമയാണോ എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കണം. ഡോക്യുമെന്ററി ആണെങ്കില്‍ കാണിക്കുന്നതെന്തും സത്യമാണെന്ന് വ്യക്തമാക്കണം. എന്നാല്‍ ഇത് യാഥാർഥ്യത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു', കുല്‍ഗാമില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സിനിമയില്‍ നിരവധി തെറ്റായ കാര്യങ്ങള്‍ കാണിച്ചിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ താഴ്വര വിട്ടപ്പോള്‍ ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയായിരുന്നില്ല. ജഗ്മോഹന്‍ ജമ്മു കശ്മീരിന്റെ ഗവര്‍ണറായിരുന്നു. ബിജെപിയുടെ പിന്തുണയോടെ വിപി സിംഗിന്റെ സര്‍കാരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്', ഉമർ അബ്ദുല്ല പറഞ്ഞു. എന്തുകൊണ്ടാണ് വിപി സിംഗ് സര്‍കാരിനെയും ബിജെപിയെയും സിനിമയില്‍ കാണിക്കാത്തത്. വസ്തുതകള്‍ വ്യക്തമാക്കണ്ടേ. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. എന്നാല്‍ കശ്മീരി മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലേ?' മുന്‍ മുഖ്യമന്ത്രി ചോദിച്ചു.

'1990-ലും അതിനുശേഷവും അനുഭവിച്ച വേദനയും കഷ്ടപ്പാടും പഴയപടിയാക്കാനാവില്ല. കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വബോധം അവരില്‍ നിന്ന് തട്ടിയെടുത്ത് താഴ്വര വിട്ടുപോകേണ്ടിവന്നത് നമ്മുടെ കാശ്മീരി സംസ്‌കാരത്തിന് കളങ്കമാണ്. വിഭജനം സുഖപ്പെടുത്താനുള്ള വഴികള്‍ നാം കണ്ടെത്തേണ്ടതുണ്ട്', അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിന് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും നികുതി ഇളവ് പ്രഖ്യാപിച്ചു. അനുപം ഖേര്‍, പല്ലവി ജോഷി, മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍ കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തെ വര്‍ഗീയ പ്രചാരണത്തിന്റെ നിര്‍മാതാക്കളെന്ന് വിശേഷിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തി.

Keywords:  News, National, New Delhi, Film, Jammu, Kashmir, Top-Headlines, Controversy, Cinema, Chief Minister, Media, Issue, Muslim, Sikh, BJP, The Kashmir Files, Omar Abdullah, Omar Abdullah slams movie, 'Many false things shown in 'The Kashmir Files'': Omar Abdullah slams movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia