തോല്‍ക്കാന്‍ മനസില്ലാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം വളരെ വലുത്; ദിലീപ്-കാവ്യ വിവാഹ ശേഷം മഞ്ജുവിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Nov 27, 2016, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 27.11.2016) കഴിഞ്ഞ ദിവസം നടന്ന ദിലീപ്-കാവ്യ വിവാഹവാര്‍ത്തയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആദ്യമായി കുറിച്ചത് തോല്‍ക്കാന്‍ മനസില്ലാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല എന്നാണ്. വിവാഹം നടന്ന വെള്ളിയാഴ്ച തൃശൂരിലെ വീട്ടിലായിരുന്ന മഞ്ജു ഞായറാഴ്ച മുംബൈയില്‍ നിന്നാണ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തത്.
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയെ അനുസ്മരിച്ചു കൊണ്ടാണ് മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിഡല്‍ കാസ്‌ട്രോയെന്ന് പറഞ്ഞാണ് മഞ്ജുവിന്റെ പോസ്റ്റ് തുടങ്ങുന്നത്. ശരിയെന്ന് താന്‍ വിശ്വസിച്ചതിന് വേണ്ടിയുള്ള ആ പോരാട്ടത്തില്‍ ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും അപ്പുറത്തായിരുന്നിട്ടും, പക്ഷേ മനുഷ്യര്‍ എപ്പോഴൂം ഇപ്പുറത്ത് ഫിഡലിനൊപ്പം തന്നെ നിന്നു.
ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണെന്ന് മഞ്ജു ഓര്‍മിപ്പിക്കുന്നു. 'മൈ ലൈഫ്' എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുതെന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരും കാലം അദ്ദേഹത്തെ ഓര്‍മ്മിക്കുക എന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
''മഞ്ജു ചേച്ചിയെയും ലോകം ഓര്‍മ്മിക്കുക തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന, സ്വാഭിമാനം പണയം വെക്കാതിരുന്ന സ്ത്രീത്വത്തിന്റേ പേരില്‍ ആയിരിക്കും. ആളും ആരവവും സന്നാഹങ്ങളും ചേച്ചിയുടെ കൂടെ ഇല്ലെങ്കിലും ഞങ്ങള്‍ 'മനുഷ്യരും' അവരുടെ പ്രാര്‍ത്ഥനയും ചേച്ചിയുടെ കൂടെ ഉണ്ടാവും'' തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.

Keywords: Kerala, Manju Warrier, Dileep, Kavya Madhavan, Actress, film, Cinema, Entertainment, Thrissur, Facebook, wedding, Manju's Facebook post after Dileep-Kavya wedding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.