മഞ്ജു വാരിയര്‍ മാസ്മരികപ്രകടനം കാഴ്ചവച്ച ടെക്‌നോ ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' ഈ സ്വാതന്ത്ര്യ ദിനത്തില്‍ മിനിസ്‌ക്രീനില്‍
Aug 12, 2021, 16:30 IST
കൊച്ചി: (www.kvartha.com 12.08.2021) മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' ഈ സ്വാതന്ത്ര്യ ദിനത്തില്‍ മിനിസ്‌ക്രീനില്‍. മലയാളി പ്രേക്ഷകര്‍ക്കായി സീ കേരളം ചാനലില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു ചിത്രം. ഓണാഘോഷത്തിന്റെ മുന്നോടിയായി, വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത ടെക്‌നോ ഹൊറര്‍ ശൈലി ആദ്യമായി പരീക്ഷിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാരിയര്‍ മാസ്മരികപ്രകടനം കാഴ്ചവച്ച ചിത്രത്തില്‍ സണ്ണിവെയ്ന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ് എന്നിവര്‍ ഇക്കൂട്ടത്തിലുള്‍പെടുന്നു.
മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന കഥാപാത്രം എന്തിനും ഏതിനും മൊബൈലിനെ ആശ്രയിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. ഫോണ്‍ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈല്‍ ഓണ്‍ലൈനില്‍ വാങ്ങുന്നു. ആ ഫോണ്‍ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.