മഞ്ജു വാര്യര്‍ മത്സരിക്കുന്നതിന് സ്ഥിരീകരണമില്ല; പക്ഷേ, ശശി തരൂരിനെതിരേ സിപിഐ രംഗത്തിറക്കുന്നത് ഭാഗ്യലക്ഷ്മിയെ
Jan 9, 2018, 19:24 IST
തിരുവനന്തപുരം: (www.kvartha.com 10.01.2018) മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യരെ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല. ഇതുസംബന്ധിച്ച് മഞ്ജു വാര്യരും സിപിഎം നേതാക്കളും തമ്മില്‍ അനൗപചാരിക സംഭാഷണം നടന്നുവെന്ന പ്രചാരണവും രണ്ടു പക്ഷവും സ്ഥിരീകരിക്കുന്നില്ല. തലസ്ഥാനത്തെയും എറണാകുളത്തെയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇതാണ് സ്ഥിതി.
അതേസമയം, അടുത്തിടെ സിപിഐയില്‍ ചേര്‍ന്ന പ്രമുഖ ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്മി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സീറ്റില്‍ മത്സരിക്കുമെന്ന സൂചന ശക്തം. ലോക്‌സഭയിലേക്ക് സിപിഐ മത്സരിക്കുന്ന സീറ്റാണ് തിരുവനന്തപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാം എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചതിന്റെ പേരില്‍ പാര്‍ട്ടി ഏറെ പഴി കേള്‍ക്കുകയും അതുമായി ബന്ധപ്പെട്ട ഉള്‍പാര്‍ട്ടി അന്വേഷണങ്ങള്‍ക്കു ശേഷം ചില നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തിരുന്നു. മുമ്പ് പി കെ വാസുദേവന്‍ നായരും അതിനു മുമ്പ് കെ വി സുരേന്ദ്രനാഥും വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഇരുവരും സിപിഐയുടെ പ്രമുഖ നേതാക്കളായിരുന്നു.
പി കെ വി മരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനും മികച്ച വിജയമാണ് നേടിയത്. പിന്നീടാണ് അവിടെ തോറ്റു തുടങ്ങിയത്. 2009ലെയും 2014ലെയും തെരഞ്ഞെടുപ്പുകളില്‍ ജയിച്ച ശശി തരൂര്‍ തന്നെയായേക്കും 2019ലും യുഡിഎഫ് സ്ഥാനാര്‍ത്ഥി. തലസ്ഥാന സീറ്റ് തിരിച്ചുപിടിക്കാന്‍ സിപിഐ കാണുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. അതിനു തന്നെയാണ് ഇപ്പോഴേ അവരെ പാര്‍ട്ടിയുടെ ഭാഗമാക്കിയതും. നേരത്തേ തന്നെ സിപിഐയുമായി സഹകരിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് സിപിഐയുടെ പ്രമുഖ നേതാവ് ആനി രാജ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മിയുമായി സംസാരിക്കുകയും പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിക്കുകയുമായിരുന്നു. വൈകാതെ അവര്‍ക്ക് അംഗത്വം നല്‍കുമെന്നും അറിയുന്നു.
ഇതോടെ ഇടതു സ്വതന്ത്രയാക്കാതെ അവരെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ സാധിക്കും. എറണാകുളത്ത് സിപിഎം ബാനറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. വിവാഹമോചനത്തിനു ശേഷം അഭിനയത്തിലേക്കു തിരിച്ചുവന്ന അവര്‍ പല സാമൂഹിക, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെയും ഭാഗമാണ് എന്നതും ജനങ്ങളില്‍ അവര്‍ക്ക് സ്വീകാര്യതയുണ്ട് എന്നതും സിപിഎം പരിഗണിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നീക്കം നടന്നതായി അവര്‍ സമ്മതിക്കുന്നില്ല.

Keywords: Kerala, Thiruvananthapuram, News, Manju Warrier, Politics, film, Cinema, Actress, CPI, CPM, Ernakulam, Manju Warrier's candidature not confirmed; but Bhagyalakshmi to contest in Trivandrum
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.