SWISS-TOWER 24/07/2023

Kappa | പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി

 


കൊച്ചി: (www.kvartha.com) കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറി. തിരുവനന്തപുരത്തെ ലോകല്‍ അക്രമികളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് കാപ്പ.

Kappa | പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി

അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്നാണ് മഞ്ജുവിന്റെ ചിത്രത്തില്‍ നിന്നുള്ള പിന്‍മാറ്റമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്.

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാകോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂനിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

Keywords: Manju Warrier Withdraws Prithviraj and Shaji Kailash's Big Budget Film Kappa, Kochi, News, Cinema, Manju Warrier, Prithvi Raj, Actress, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia