'പിഷുവല്ല അച്ഛാ എന്ന് വിളിക്കെടാ'; രസകരമായ വിഡിയോ പങ്കുവച്ച് രമേശ് പിഷാരടിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാരിയർ
Oct 1, 2021, 11:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 01.10.2021) പിറന്നാൾ സന്തോഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ രമേശ് പിഷാരടി. രമേഷ് പിഷാരടിയുടെ സ്‍പോട് കോമഡി കേട്ട് ഒരുപാട് തവണ ചിരിച്ചവരാണ് മലയാളികള്‍. കൗണ്ടറുകളുടെ രാജാവായ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പല വിഡിയോകളും ചിത്രങ്ങളും വൈറലാവാറുണ്ട്. അത്തരത്തിലൊരു വിഡിയോ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർചാ വിഷയം. എന്നാൽ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത് മഞ്ജു വാരിയർ ആണെന്ന് മാത്രം.

പിഷാരടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് മഞ്‍ജു വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പിഷുവെന്നാണ് സുഹൃത്തുക്കള്‍ രമേഷ് പിഷാരടിയെ വിളിക്കാറുള്ളത്. മകനും പിഷുവെന്ന് വിളിക്കുന്നു. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ എന്ന് രമേഷ് പിഷാരടി പറയുന്ന വിഡിയോ ആണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.
മിമിക്രി താരമായെത്തി കലാലോകത്ത് മികവ് കാട്ടി സിനിമാനടനുമായി മാറിയ രമേഷ് പിഷാരടി ഇന്ന് സംവിധായകനുമാണ്.
പഞ്ചവര്‍ണതത്തയാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രമായ ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
Keywords: News, Entertainment, Film, Kerala, State, Top-Headlines, Manju Warrier, Birthday Celebration, Birthday, Kochi, Cinema, Actor, Actress, Ramesh Pisharody, Manju Warrier wishes Ramesh Pisharody happy birthday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.