നാടകത്തിന് ക്ഷണിക്കാന്‍ മഞ്ജു ചെന്നിത്തലയുടെ വസതിയിലെത്തി

 


ആലപ്പുഴ: (www.kvartha.com 10.07.2016) അഭിനയത്തിലൂടെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മലയാളത്തിന്‍റെ പ്രിയ നടി മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന നാടകത്തിന്റെ അരങ്ങേറ്റത്തിന് ക്ഷണിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി. ജൂലായ് 18ന് വൈകീട്ട് ടാഗോര്‍ തീയറ്ററിലാണ് മഞ്ജുവിന്‍റെ അരങ്ങേറ്റം.

അഭിനയകലയുടെ വിവിധ തലങ്ങളില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച് ഉയരങ്ങളിലേക്ക് പോകുന്ന മലയാളത്തിന്റെ പ്രിയ കലാകാരിക്ക് ചെന്നിത്തല എല്ലാ ആശംസകളും നേര്‍ന്നു.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:-

നാടകത്തിന് ക്ഷണിക്കാന്‍ മഞ്ജു ചെന്നിത്തലയുടെ വസതിയിലെത്തിഇന്ന് എന്‍റെ വീട്ടില്‍ ആകസ്മികമായൊരു അതിഥിയെത്തി. പ്രശസ്ത സിനിമാ താരം മഞ്ജുവാര്യര്‍. വെള്ളിത്തരയില്‍ വിസ്മയകരമായ അഭിനയത്തിലൂടെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് അവര്‍ ആദ്യമായി നാടക രംഗത്തേക്ക് കാല്‍വയ്കുകയാണ്. മഹാകവി കാളിദാസന്‍ രചിച്ച ഇതിഹാസ തുല്യമായ അഭിജ്ഞാന ശാകുന്തളത്തിലൂടെയാണ് മഞ്ജുവാര്യര്‍ നാടക വേദിയിലേക്ക് പ്രവേശിക്കുന്നത്. ജൂലായ് 18ന് വൈകീട്ട് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന നാടകത്തിന്റെ അരങ്ങേറ്റത്തിന് ക്ഷണിക്കാനാണ് അവര്‍ വീട്ടിലെത്തിയത്.

കാളിദാസന്റെ കാലാതിവര്‍ത്തിയായ ഈ സംസ്‌കൃത നാടക യശശരീരനായ കാവാലം നാരായണപണിക്കരുടെ സംവിധാനത്തിലാണ് അരങ്ങിലെത്തുന്നത്. ഇതില്‍ ശകുന്തളയായാണ് മഞ്ജു വേദിയിലെത്തുന്നത്. കാവാലത്തിന്റെ നിര്യാണത്തിന് മുമ്പ് തന്നെ ഇതിന്റെ റിഹേഴ്‌സലും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തിയായെന്ന് മഞ്ജു പറഞ്ഞു.

നാടകത്തിന് ക്ഷണിക്കാന്‍ മഞ്ജു ചെന്നിത്തലയുടെ വസതിയിലെത്തികാവാലത്തിനുള്ള സമര്‍പ്പണം കൂടിയാണ് ഈ നാടകമെന്നും അവര്‍ സൂചിപ്പിച്ചു. ഇതോടൊപ്പം ഡല്‍ഹിയിലും ഉജ്ജയിനിയിലും നാടകം അരങ്ങേറുന്നുണ്ട്. ഉജ്ജയിനിയില്‍ ഞാന്‍ മുമ്പ് പോയിട്ടുള്ള കാര്യം മഞ്ജുവിനോട് പറഞ്ഞു. ഭാരത സംസ്‌കൃതിയുടെ ജീവനും ആത്മാവും സന്നിവേശിപ്പിക്കപ്പെട്ട ഉജ്ജയിനി അപൂര്‍വ്വമായ ആത്മീയ അനുഭവം കൂടിയാണ് അവിടെ ചെല്ലുന്നവര്‍ക്കെല്ലാം പകര്‍ന്ന് നല്‍കുന്നത്.

മഞ്ജു അഭിനയിച്ച ഇപ്പോള്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന കരിങ്കുന്നം സിക്സസ് ‪#‎KarinkunnamSixes‬ എന്ന സിനിമയില്‍ അവരുടെ അഭിനയം മികച്ചതാണെന്ന് പലരും എന്നോട് പറഞ്ഞ കാര്യവും ഞാന്‍ മഞ്ജുവിനോട് സൂചിപ്പിച്ചു. അഭിനയകലയുടെ വിവിധ തലങ്ങളില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച് ഉയരങ്ങളിലേക്ക് പോകുന്ന മലയാളത്തിന്റെ പ്രിയ കലാകാരിക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.


Keywords: Alappuzha, Kerala, Facebook, Congress, UDF, Ramesh Chennithala, Manju Warrier, Actress, Cinema, Entertainment, Drama.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia