പ്രധാനമന്ത്രി മോഡിക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജുവാര്യര്‍ക്ക് ക്ഷണം
Sep 20, 2016, 12:33 IST
കോഴിക്കോട്: (www.kvartha.com 20.09.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ക്ക് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിക്കാന്‍ മഞ്ജുവിനെ ക്ഷണിച്ചുവെന്നാണ് വാര്‍ത്തകള്‍.
സെപ്തംബര്‍ 23, 24, 25 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കും. നടനും എം പിയുമായ സുരേഷ് ഗോപിയുടെയും കേരളത്തിലെ മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും മഞ്ജുവിന്റെ നൃത്തം.
രാമായണത്തെ ആസ്പദ മാക്കി 40 മിനിട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. സെപ്തംബര്‍ 24 ന് വൈകിട്ടായിരിക്കും മഞ്ജുവിന്റെ നൃത്താവതരണം.
Keywords: Kozhikode, Kerala, Prime Minister, Narendra Modi, BJP, National, Meeting, Actress, Malayalam, Cinema, Manju Warrier, Dance.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.