സിനിമാ ചിത്രീകരണത്തിനിടെ മഞ്ജു വാരിയര്‍ക്കു പരിക്ക്

 


(www.kvartha.com 06.12.2018) സിനിമാ ചിത്രീകരണത്തിനിടെ, നടി മഞ്ജു വാരിയര്‍ക്കി പരുക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഹരിപ്പാട്ടെ ലൊക്കേഷനിലാണ് സംഭവം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നെറ്റിയില്‍ പരിക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നെറ്റിയില്‍ പരിക്കേറ്റ മഞ്ജുവിനെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം മുടങ്ങില്ലെന്നും അണിയറക്കാര്‍ പറഞ്ഞു.

സിനിമാ ചിത്രീകരണത്തിനിടെ മഞ്ജു വാരിയര്‍ക്കു പരിക്ക്

മഞ്ജു വാരിയര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്. രിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

2011ല്‍ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്‍'. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്‌നറാകും ചിത്രം.

വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നുണ്ട്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രം ഗോപിസുന്ദര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manju Warrier sustains minor injuries in accident at Jack and Jill, Cinema, News, Manju Warrier, Actress, Injured, Treatment, Hospital, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia