സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാന്‍ കഴിയാത്തിടത്തോളം ഒരു വനിതാദിനവും ആഘോഷിക്കാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍
Mar 8, 2017, 14:45 IST
തിരുവനന്തപുരം: (www.kvartha.com 08.03.2017) സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാന്‍ കഴിയാത്തിടത്തോളം ഒരു വനിതാദിനവും ആഘോഷിക്കാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍. വനിതാദിനാശംസകള്‍ നല്‍കിയ തൃശൂര്‍ വിമലാ കോളജിലെ വിദ്യാര്‍ത്ഥിനികളോടാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്.
കെയര്‍ ഓഫ് സൈറാബാനുവെന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തൃശൂര്‍ വിമലാ കോളജില്‍ എത്തിയതായിരുന്നു മഞ്ജു . വനിതാദിനത്തില്‍ കോളജിലെത്തിയ പ്രിയ താരത്തോട് കുട്ടികള്‍ക്ക് ചോദിക്കാനുണ്ടായിരുന്നതേറെയും സ്ത്രീസുരക്ഷയെ കുറിച്ചായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manju Warrier on women's day, Thiruvananthapuram, Students, Protection, Student, Cinema, Entertainment, Kerala.

സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇന്ന് നിലവിലുളളതെന്നും ഇതിന് മാറ്റം വരുത്തണമെന്നും പുതുതലമുറയെങ്കിലും ഇതിനായി പരിശ്രമിക്കണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമയിലെ അതേ വേഷത്തിലാണ് മഞ്ജു കോളജിലെത്തിയത്. സൈറാബാനു സിനിമയിലെ അണിയറ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
Also Read:
പോലീസ് മര്‍ദിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manju Warrier on women's day, Thiruvananthapuram, Students, Protection, Student, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.