മോഹന്‍ലാല്‍ സിനിമ ഒടിയനിലും, രണ്ടാമൂഴത്തിലും മഞ്ജു തന്നെ നായിക; നടിയെ മാറ്റിയെന്ന വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്റെ ട്വീറ്റ്

 


മുംബൈ : (www.kvartha.com 17.08.2017) മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ ഒടിയനില്‍ മഞ്ജു വാര്യര്‍ തന്നെയാകും നായികയെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശ്രീകുമാറും മഞ്ജു വാര്യരും തമ്മില്‍ അഭിപ്രായ ഭിന്നതയിലാണെന്നും ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രങ്ങളായ ഒടിയന്‍, രണ്ടാമൂഴം എന്നീ ചിത്രങ്ങളില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്ന പ്രചരണം .

മഞ്ജുവിന്റെ താരമൂല്യം ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നൊക്കെയായിരുന്നു പ്രചരണം . എന്നാല്‍ മഞ്ജു വാര്യരോ ശ്രീകുമാറോ വാര്‍ത്തയോട് പ്രതികരിച്ചതുമില്ല . ഇതോടെ വാര്‍ത്ത സത്യമാണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത ചര്‍ച്ചയായതോടെ വിശദീകരണവുമായി ശ്രീകുമാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. മാത്രമല്ല ശ്രീകുമാറും മഞ്ജു വാര്യരും തമ്മില്‍ ശക്തമായ സൗഹൃദം തന്നെ നിലനില്‍ക്കുന്നതായാണ് വിവരം.

  മോഹന്‍ലാല്‍ സിനിമ ഒടിയനിലും, രണ്ടാമൂഴത്തിലും മഞ്ജു തന്നെ നായിക; നടിയെ മാറ്റിയെന്ന വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്റെ ട്വീറ്റ്

ഒടിയനില്‍ മാത്രമല്ല രണ്ടാമൂഴത്തിലും മഞ്ജു വാര്യര്‍ തന്നെയാകും നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം മുന്‍പേ ശ്രീകുമാറും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പ്രഖ്യാപിച്ചിട്ടുള്ളതാണ് . നടി ആക്രമിക്കപെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായ ശേഷം നടി മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനുമെതിരെയും വ്യാപക പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു . ഇത്തരം പല വാര്‍ത്തകള്‍ക്കും പിന്നില്‍ ദിലീപിനുവേണ്ടി പി ആര്‍ പ്രചരണം ഏറ്റെടുത്തിരിക്കുന്ന പ്രമുഖ ഏജന്‍സിയാണെന്ന അഭ്യൂഹവും ശക്തമായിരുന്നു .

നടി ആക്രമിക്കപെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ദിലീപ് പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നതും ശ്രീകുമാറിനും മഞ്ജു വാര്യര്‍ക്കും എതിരെയാണ് .

Also Read:

താന്‍ ആരോടും കൈക്കൂലി ചോദിച്ചിട്ടില്ല; കരാറുകാരന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുനിസിപ്പല്‍ എഞ്ചിനീയര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Manju Warrier not part of 'Odiyan'? Shrikumar Menon opens up, Mumbai, Twitter, Allegation, News, Mohanlal, Director, Social Network, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia