അടിപൊളി മേകോവറില്‍ പ്രത്യക്ഷപ്പെട്ട് മഞ്ജു വാര്യര്‍; ഏറ്റെടുത്ത് ആരാധകര്‍; നീളന്‍ മുടിക്കാരിയെയാണ് ഇഷ്ടമെന്ന് ബാബു ആന്റണി
Sep 4, 2021, 16:46 IST
കൊച്ചി: (www.kvartha.com 04.09.2021) മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യര്‍. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളെല്ലാം മഞ്ജു ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ലുകിലും ഹെയര്‍ സ്‌റ്റൈലിലും മാറ്റം വരുത്താറുള്ള താരത്തിന്റെ മേകോവര്‍ ചിത്രങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.
ആരാധകരെ ഞെട്ടിക്കാന്‍ ഇത്തവണ ഷോര്‍ട് ഹെയര്‍ ലുകിലാണ് മഞ്ജു എത്തിയത്. മാത്രമല്ല, മുടി കളര്‍ ചെയ്തിട്ടുമുണ്ട്. പുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ ചിരിച്ചുകൊണ്ടുളള ചിത്രം മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഷെയര്‍ ചെയ്തത്.
സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ സജിത്ത് ആന്‍ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ മേവോവറിന് പിന്നില്‍. മഞ്ജുവിനൊപ്പമുളള ചിത്രം അവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദീപ്തി സതി, ഗീതു മോഹന്‍ദാസ്, ബാബു ആന്റണി അടക്കമുളളവര്‍ ഫോടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പുതിയ ലുക് കൊള്ളാം എങ്കിലും എനിക്ക് ആ നീളന്‍ മുടിയാണ് ഇഷ്ടമെന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'മേരി ആവാസ് സുനോ' ആണ് മഞ്ജുവിന്റെ അടുത്ത ചിത്രം. ജയസൂര്യയും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ നായികാ നായകന്മാര്‍. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.
Keywords: Manju warrier new hair style viral photos, Kochi, News, Manju Warrier, Actress, Cinema, Entertainment, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.