മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കെയര്‍ ഓഫ് സൈറബാനു'വിന്റെ ടീസര്‍ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 23.02.2017) കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമായ 'കെയര്‍ ഓഫ് സൈറബാനു'വിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് എന്ന ചിത്രത്തിലൂടെ താരമായ ഷൈന്‍ നിഗം ചിത്രത്തില്‍ മഞ്ജുവിന്റെ മകനായി വേഷമിടുന്നു. ആര്‍ ജെ ഷാന്‍ തിരക്കഥ നിവഹിക്കുന്ന ഈ സിനിമ ആന്റണി സോണിയാണ് സംവിധാനം ചെയ്യുന്നത്.

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കെയര്‍ ഓഫ് സൈറബാനു'വിന്റെ ടീസര്‍ പുറത്തിറങ്ങി

അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ ശബ്ദത്തില്‍ മഞ്ജു ഡബ് മാഷ് നടത്തുന്നതാണ് ടീസറിന്റെ ഹൈലേറ്റ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ പോസ്റ്റ് വുമണ്‍ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

നേരത്തെ മഞ്ചുവിന്റെ മുസ്ലിം വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. ഈ വേഷം പോലെ തന്നെ സിനിമയും തന്റെ മുന്‍ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമാണെന്ന് മഞ്ജു വാരിയര്‍ അഭിപ്രയാപ്പെട്ടു. ചിത്രം ഏപ്രിലില്‍ പുറത്തിറങ്ങും.

Summary: Manju warrier new film C/o Sairabanu teaser rel;eased. After Karinkunnam 6s Manju warrior acting Malayalam film C/o Sairabanu teaser has been released. In this film she act as post woman.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia