Bike Ride | അജിതിനൊപ്പം ലഡാകില്‍ ബൈകില്‍ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം
Sep 2, 2022, 21:01 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ താരം അജിതിനൊപ്പം ലഡാകില്‍ ബൈകില്‍ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍. താരം ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാഗമായാണ് താരങ്ങള്‍ ലാഡാകില്‍ എത്തിയതെന്നാണ് വിവരം.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളില്‍ ഒരാള്‍ കൂടിയായ അജിത് സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുമുണ്ട്. അതിനിടെയാണ് അജിതിന്റെ പുതിയ ബൈക് യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് മഞ്ജു വാര്യര്‍ ഇങ്ങനെ കുറിച്ചു:
'ഞങ്ങളുടെ സൂപര്‍ സ്റ്റാര്‍ റൈഡര്‍ അജിത് കുമാര്‍ സാറിന് വലിയ നന്ദി! ഒരു തീക്ഷ്ണ യാത്രികന്‍ ആയതിനാല്‍, ഫോര്‍ വീലറില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.
ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തില്‍ ടൂര്‍ നടത്തുന്നത്. ആവേശഭരിതരായ ബൈക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപില്‍ ചേരാന്‍ എന്നെ ക്ഷണിച്ചതിന് അഡ്വന്‍ജര്‍ റൈഡേഴ്സ് ഇന്‍ഡ്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്‌നേഹം', എന്നാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

Keywords: Manju Warrier joins Ajith Kumar and his biker friends on a trip to Ladakh: ‘This is the first time…’, Chennai, News, Cinema, Manju Warrier, Actress, Bike, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.