(www.kvartha.com 23.03.2016) സെലിബ്രിറ്റികളായാല്‍ എല്ലാരും അറിയും എന്നാണ് പലരുടേയും വിചാരം. ആ ധാരണ ഇനി മുതല്‍ നടി മഞ്ജു വാര്യര്‍ക്കുണ്ടാകില്ല. കരിങ്കുന്നം സിക്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ പാറു അമ്മൂമ്മയുടെ ഒരൊറ്റ ചോദ്യത്തിലൂടെയാണ് മഞ്ജുവിന്റെ ഈ ധാരണ മാറിയത്. ലൊക്കേഷനില്‍ എത്തിയ വൃദ്ധ തന്നെ കാണാന്‍ എത്തിയതാണെന്ന് സെറ്റില്‍ ആരോ പറഞ്ഞറിഞ്ഞ് മഞ്ജു അവരെ ചേര്‍ത്തുപിടിച്ചു, ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
പോകാനിറങ്ങിയപ്പോള്‍ മഞ്ജുവിനെ ഞെട്ടിച്ചുകൊണ്ട് പാറു അമ്മൂമ്മ ചോദിച്ചു പ്യേരെന്തെരീ (തിരുവനന്തപുരം ഭാഷയില്‍ പേര് എന്താണെന്ന് അര്‍ത്ഥം). ഇതേകുറിച്ച് മഞ്ജു തന്നെ
യാണ് ഫെയ്ബുക്കില്‍ പോസ്റ്റിട്ടത്.
മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മൂമ്മ കാണാന്‍ വന്നത്. നല്ലപ്രായമുണ്ട്.
ലുങ്കിയും ബ്ലൗസും തോര്‍ത്തുമാണ് വേഷം. ഞാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ഞാന്‍ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാന്‍ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..
പ്യേരെന്തെരീീീീ....!!!!
പകച്ചുപോകുകയല്ല,പകരം ചിരിച്ചുപോകുകയായിരുന്നു ഞാന്‍...
സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം...
Keywords: Manju Warrier, Actress, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.