മഞ്ജു വാര്യര്‍ എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥിയാകുമോ?

 


കൊച്ചി: (www.kvartha.com 08.01.2018) വര്‍ധിച്ചുവരുന്ന പ്രേക്ഷക പ്രീതി കണക്കിലെടുത്ത് അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം. സി പി എം ആണ് ഇതിന് ചരടുവലി നടത്തുന്നതെന്നാണ് വിവരം. മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായാണ് വിവരം.

താരത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായതായും സൂചനയുണ്ട്. മഞ്ജുവിനെ മുന്‍നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ സര്‍ക്കാരിന്റെ പല പരിപാടികളുടേയും ബ്രാന്‍ഡ് അംബാസിഡറാണ് താരം. അടുത്തിടെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താരം പൊതുവേദികളില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. മാത്രമല്ല എറണാകുളത്തെ പരിപാടികളിലെല്ലാം താരം സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.

 മഞ്ജു വാര്യര്‍ എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥിയാകുമോ?

നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവിനെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ പുതുതായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് അടുത്ത മൂന്നുവര്‍ഷവും രാജീവ് സി പി എം സെക്രട്ടറിയായി തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Manju Warrier become CPM candidate in Ernakulam , Kochi, News, Cinema, Entertainment, Actress, CPM, Politics, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia