മികച്ച പുതുമുഖ താരത്തിനുള്ള സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ് മഞ്ജിമ മോഹന്

 


ചെന്നൈ: (www.kvartha.com 18.06.2017) 64ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മലയാളത്തിന്റെ പ്രിയ താരം മഞ്ജിമ മോഹന്‍ മികച്ച പുതുമുഖ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ‘അച്ചം എണ്‍പത് മടയമട’ എന്ന ഗൗതം മേനോന്റെ തമിഴ് ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴകത്തിന്റെയും പ്രിയ താരമായി മാറിയത്. ഇത് മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു.

1998ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഞ്ജിമ മയില്‍പ്പീലി കാവ്, പ്രിയം, സാഫല്യം, തെങ്കാശിപ്പട്ടണം തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി പ്രണയകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ മോഹന്‍ മലായള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ സിനിമാ ലോകത്ത് തിരികെയെത്തിയത്.

മികച്ച പുതുമുഖ താരത്തിനുള്ള സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ് മഞ്ജിമ മോഹന്

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം സാഹസം ശ്വാസ സഗിപോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തന്റെ സാനിധ്യം അറിയിച്ചു. വിക്രം പ്രഭു നായകനായ സത്രീയ, ഉദയനിധി സ്റ്റാലിന്റെ നായികയായി അഭിനയിക്കുന്ന ഇപ്പടൈ വെല്ലും തുടങ്ങിയവയാണ് മഞ്ജിമയുടെ ഏറ്റവും പുതിയ തമിഴ് ചിത്രങ്ങൾ.

Summary: Malayalam actress Manjima Mohan won the Best Female Debut Award for her 64th South Film fare Awards.

Keywords: South, Film, Indian, Award, Malayalam, Tamil, Chennai, Actress, Manjima Mohan, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia