Maniyanpillai Raju | വിജയ് ബാബുവിനെ 'അമ്മ'യില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ല; മാലാ പാര്‍വതിക്ക് എന്തും ആകാലോ; ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ താരസംഘടനയ്‌ക്കൊപ്പമാണെന്നും മണിയന്‍പിള്ള രാജു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ലൈംഗികാരോപണ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു. വിഷയത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Aster mims 04/11/2022


Maniyanpillai Raju | വിജയ് ബാബുവിനെ 'അമ്മ'യില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ല; മാലാ പാര്‍വതിക്ക് എന്തും ആകാലോ; ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ താരസംഘടനയ്‌ക്കൊപ്പമാണെന്നും മണിയന്‍പിള്ള രാജു



ഇന്റേണല്‍ കമറ്റിയില്‍ നിന്ന് രാജിവച്ച മാലാ പാര്‍വതിക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ എന്ന് പറഞ്ഞ മണിയന്‍പിള്ള രാജു ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്‌ക്കൊപ്പമാണെന്നും അറിയിച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി അമ്മയുടെ ആഭ്യന്തര പരാതി കമറ്റി എക്‌സിക്യൂടിവ് കമറ്റിക്ക് റിപോര്‍ട് നല്‍കിയിരുന്നു.

പക്ഷേ സംഘടനയിലുള്ളയാളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുകയാണ് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹത്തോട് ചോദിച്ചു. അമ്മയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല. തല്‍കാലം എക്‌സിക്യൂടിവ് കമറ്റിയില്‍ നിന്നും മാറിനില്‍ക്കാം. നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും വിജയ് ബാബു പറഞ്ഞു.

ഉടന്‍ തന്നെ കമറ്റിയിലുള്ളവരുമായി ഇക്കാര്യം ചര്‍ച ചെയ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നു. ഒരാള്‍ കുറ്റം ചെയ്‌തെന്ന് കരുതി അയാളെ പെട്ടെന്ന് സംഘടനയില്‍ നിന്ന് എടുത്തുമാറ്റാന്‍ പറ്റില്ല. അയാളുടെ വിശദീകരണം കേള്‍ക്കണം. മൂന്ന് ഹിയറിങ്ങുകള്‍ക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ മാറ്റാനാകൂ. ഞങ്ങള്‍ക്കൊപ്പം അഭിഭാഷകര്‍ ഉണ്ടായിരുന്നു. അവരോടും കൂടി ചോദിച്ചശേഷമാണ് തീരുമാനം.

ദിലീപിനെ പുറത്താക്കിയത് പെട്ടെന്നുള്ള തീരുമാനമാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഇതുപോലെ ചര്‍ചകളും മറ്റും വേണമെന്നുള്ളതിന് മുന്‍പ് തന്നെ അദ്ദേഹത്തെ പുറത്താക്കി. അന്ന് ആ കമറ്റി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

Keywords: Cannot expel Vijay Babu from Amma, says Maniyanpillai Raju, Kochi, News, Cinema, Entertainment, Trending, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script