'നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഒരു വർഷമായി, ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ'; ഉറ്റ സുഹൃത്തിന്‍റെ ഓർമ പങ്കുവെച്ച് മണിക്കുട്ടൻ
Jul 1, 2021, 19:54 IST
കൊച്ചി: (www.kvartha.com 01.07.2021) ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. വ്യക്തിപരമായ പല കാര്യങ്ങളും മറ്റു മത്സരാര്‍ഥികളെപ്പോലെ മണിക്കുട്ടനും ബിഗ് ബോസില്‍ വച്ച് പങ്കുവച്ചിരുന്നു. അതിലൊന്നായിരുന്നു അടുത്ത സുഹൃത്തായ റിനോജിന്‍റെ അപ്രതീക്ഷിത മരണം. ബിഗ് ബോസ് ഗ്രാന്‍ഡ് ഓപെണിംഗ് വേദിയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മോഹന്‍ലാലിനു മുന്നില്‍ വിതുമ്പിയ മണിക്കുട്ടന്‍ ആത്മസുഹൃത്തിനെക്കുറിച്ച് പറയാനുള്ള ഒരു ടാസ്‍കിനിടെ റിനോജുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് പ്രേക്ഷകരോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ഉറ്റസുഹൃത്തിന്‍റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞ കാര്യം പങ്കുവെക്കുകയാണ് മണിക്കുട്ടന്‍.
'നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്‍റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു.. ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ', റിനോജിനൊപ്പമുള്ള ചിത്രത്തിനൊപ്പം മണിക്കുട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്‍റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു.. ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ', റിനോജിനൊപ്പമുള്ള ചിത്രത്തിനൊപ്പം മണിക്കുട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബിഗ് ബോസില്‍ മണിക്കുട്ടന്‍റെ സഹമത്സരാര്‍ഥിയും സുഹൃത്തുമായിരുന്ന ഡിംപല്‍ ഭാലും ഡിംപലിന്‍റെ ചേച്ചി തിങ്കള്‍ ഭാലും പോസ്റ്റിന് കമന്‍റുമായി എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ സ്നേഹം ഏറ്റുവാങ്ങുന്ന മണിക്കുട്ടനെ കണ്ട് റിനോജ് ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ടാവുമെന്നും നിങ്ങളുടെ സൗഹൃദം എക്കാലവും ഓര്‍മിക്കപ്പെടുമെന്നുമാണ് ഡിംപൽ ഭാൽ കമന്റ് ചെയ്തത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീസണ്‍ 3ന് വേദിയായ തമിഴ്നാടിലെ കോവിഡ് ലോക് ഡൗണ്‍ സാഹചര്യം മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മറിച്ച് 95-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തില്‍ അയവു വന്നതിനുശേഷം ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് അണിയറക്കാരുടെ തീരുമാനം.
Keywords: News, Kochi, Instagram, Social Media, Entertainment, Friend, Actor, Cinema, Film, Manikuttan, Manikuttan shares the memory of close friend.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.