ഒമ്പത് ഭാവങ്ങള്‍, ഒമ്പത് കഥകള്‍, ജനങ്ങള്‍ക്കായി തമിഴ് സിനിമാ വ്യവസായത്തിന്റെ 'നവരസ' ഒരുങ്ങുന്നു; സംവിധായകര്‍ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും
Oct 28, 2020, 15:11 IST
ചെന്നൈ: (www.kvartha.com 28.10.2020) കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാന്‍ ആന്തോളജി ചിത്രം ഒരുങ്ങുന്നു. സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്ന് നിര്‍മിക്കുന്ന നവരസ എന്ന ആന്തോളജിയില്‍ ഒമ്പത് ചിത്രങ്ങളാണുള്ളത്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുക. വമ്പന്‍ താരനിരയിലാണ് ചിത്രം ഒരുങ്ങുക.
ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
' നവരസയി' ലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാര്‍ത്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ചിത്രത്തങ്ങളില്‍ അണിനിരക്കുന്നത്.
എ ആര്‍ റഹ്മാന്‍, ഡി ഇമ്മന്‍, ഗിബ്രാന്‍, അരുള്‍ ദേവ്, കാര്‍ത്തിക്, റോണ്‍ എതാന്‍ യോഹാന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കായി സംഗീതം ഒരുക്കും.
ചിത്രത്തില്‍ നിന്നുള്ള വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്ക് നല്‍കും.
9 films brought to you by 9 amazing storytellers. Are you ready for #Navarasa? Coming soon.@anavenkat @menongautham @nambiarbejoy@karthiksubbaraj @halithashameem @ponramVVS@karthicknaren_M @RathindranR @thearvindswami @MadrasTalkies_ pic.twitter.com/3FC6igapmZ
— Netflix India (@NetflixIndia) October 28, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.