മണി അവസാനമായി വീട്ടിലെത്തിയത് ഫെബ്രു. 20ന്; വീട്ടില്‍ നിന്ന് ഇതുവരെ മദ്യപിച്ചിട്ടില്ല: ഭാര്യ നിമ്മി

 


ADVERTISEMENT

ചാലക്കുടി: (www.kvartha.com 19.03.2016) കലാഭവന്‍ മണി അവസാനമായി വീട്ടിലേക്ക് വന്നത് ഫെബ്രുവരി 20നാണെന്നും ശേഷം വന്നിട്ടില്ലെന്നും ഭാര്യ നിമ്മി. അവസാനമായി മണിയെ കണ്ടത് ഫെബ്രുവരി 20നാണെന്നും നിമ്മി വ്യക്തമാക്കി. വീട്ടിലേക്ക് വരുന്നില്ലെന്ന് മണി ബന്ധുക്കളെ അറിയിച്ചിരുന്നു.

മണി അവസാനമായി വീട്ടിലെത്തിയത് ഫെബ്രു. 20ന്; വീട്ടില്‍ നിന്ന് ഇതുവരെ മദ്യപിച്ചിട്ടില്ല: ഭാര്യ നിമ്മി
തങ്ങള്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങളൊന്നുമില്ല. മണി സ്വമേധയാ കീടനാശിനി കഴിക്കുമെന്ന് വിശ്വസിക്കുന്നില്ല. വീട്ടില്‍ നിന്ന് ഇതുവരെ മദ്യപിച്ചിട്ടില്ല. ബിയര്‍ കഴിക്കുമെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. പാടിയില്‍ ആരൊക്കെയുണ്ടായിരുന്നു എന്ന് അറിയില്ലെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഭാര്യ നിമ്മി വ്യക്തമാക്കി.


Keywords: Kalabhavan Mani, Chalakudy, Thrissur, Kerala, Cinema, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia