മംഗളൂരുവില്‍ ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവം; അഞ്ച് പ്രതികള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളൂരു : (www.kvartha.com 12.10.2019) മംഗളൂരുവില്‍ ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലീം യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. മംഗളുരുവിലെ മാളില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളായ ഫോറം ഫിസ മാള്‍ ജീവനക്കാരായിരുന്ന ചേതന്‍, രക്ഷത് കുമാര്‍, അശ്വിന്‍ രാജ്, സന്തോഷ് ഷെട്ടി, ശരത് കുമാര്‍ എന്നീ അഞ്ച് പേരും പിഴയായി 21000 രൂപ വീതം നല്‍കണമെന്ന് കോടതി പറഞ്ഞു. ഇത് ലംഘിക്കുകയാണെങ്കില്‍ എട്ട്മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി അറിയിച്ചു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉഡുപ്പി സ്വദേശിനിയായ യുവതിയും മണിപ്പാല്‍ സ്വദേശിയായ യുവാവും 2016 ഏപ്രില്‍ നാലിനാണ് ഫോറം ഫിസ മാളില്‍ സിനിമ കണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഇവരെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്.

മംഗളൂരുവില്‍ ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവം; അഞ്ച് പ്രതികള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു

യുവാവിനെ ആളൊഴിഞ്ഞ വഴിയിലേക്ക് സംഘം കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് അതിക്രൂരമായി അക്രമിച്ചു. പെണ്‍കുട്ടി മംഗളുരു സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഓടിപ്പോയി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഐപിസി 143, 147, 148, 342, 323, 324 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, National, Police, Case, Mangalore, Muslim, Youth, attack, Lady, Cinema, Mangaluru: 5 men convicted of moral policing
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script