SWISS-TOWER 24/07/2023

'റോബിന്‍ ഹുഡ്' കണ്ട് മോഷണത്തിനിറങ്ങി; ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ച യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്

 


ADVERTISEMENT

തൃശൂര്‍: (www.kvrtha.com 09.11.2020) പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ 'റോബിന്‍ ഹുഡ്' എന്ന സിനിമ കണ്ട് മോഷണത്തിനിറങ്ങിയ യുവാവിനെ കയ്യോടെ പൊക്കി പൊലീസ്. പാലക്കാട് സ്വദേശിയായ രഞ്ജിത്ത് കുമാറാ(37)ണ് പിടിയിലായത്. ശനിയാഴ്ച തൃശൂര്‍ കൊരട്ടി മുരിങ്ങൂര്‍ ജംഗ്ഷനിലെ ഫെഡറല്‍ ബാങ്കില്‍ മോഷണ ശ്രമം നടന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.

'റോബിന്‍ ഹുഡ്' കണ്ടാണ് രഞ്ജിത്ത് കുമാര്‍ മോഷണ പദ്ധതി മെനഞ്ഞത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മറ്റും മനസിലാക്കി. പൊലീസ് നൈറ്റ് പട്രോള്‍ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്. ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ചായിരുന്നു ഇയാള്‍ എത്തിയിരുന്നത്.  'റോബിന്‍ ഹുഡ്' കണ്ട് മോഷണത്തിനിറങ്ങി; ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ച യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്
Aster mims 04/11/2022
ഞായറാഴ്ച പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലുള്ള എടിഎമ്മിലും മോഷണശ്രമം നടന്നു. പ്രദേശത്തെ അന്‍പതോളം സിസിടിവിയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പരിശോധിച്ചു. വിശദമായ പരിശോധനയ്ക്കിടെ 24 മണിക്കൂറിനിടെ പ്രതി വലയിലാകുകയും ചെയ്തു.

2009ലാണ് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി റോബിന്‍ ഹുഡ് ഒരുക്കിയത്. സച്ചി-സേതു കൂട്ടുകെട്ടായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

Keywords:  Man arrested for robbery in Thrissur, Thrissur,News,Local News, Theft, Bank, ATM, Police, Cinema, Kerala, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia