മംമ്തയുടെ പിറന്നാള്‍ ഷൂട്ടിംഗ് സെറ്റില്‍ ആഘോഷമാക്കി ദിലീപും കൂട്ടരും

 


(www.kvartha.com 09.11.2018) നടി മംമ്തയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കൂട്ടരും. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സെറ്റിലായിരുന്നു മംമ്തയുടെ പിറന്നാള്‍ ആഘോഷം. മമ്തയുടെ അമ്മ, ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, ലെന സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.

കഴിഞ്ഞ ദിവസം ഇതേ സിനിമയുടെ സെറ്റില്‍വച്ച് തന്നെയായിരുന്നു ദിലീപിന്റെയും പിറന്നാള്‍. അതും ആഘോഷമാക്കിയിരുന്നു. മംമ്തയും ദിലീപും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. അരികെ, പാസഞ്ചര്‍, മൈ ബോസ്, ടു കണ്ട്രീസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

  മംമ്തയുടെ പിറന്നാള്‍ ഷൂട്ടിംഗ് സെറ്റില്‍ ആഘോഷമാക്കി ദിലീപും കൂട്ടരും

സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

കാന്‍സര്‍ രോഗത്തെ ധീരമായി നേരിട്ട് കൊണ്ടിരിക്കുന്ന മംമ്ത മോഹന്‍ദാസ്‌ ചികിത്സാര്‍ത്ഥം അമേരിക്കയിലാണ് താമസിക്കുന്നത്. സിനിമാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മാത്രം കേരളത്തില്‍ എത്തുന്ന അവര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ‘നീലി’ എന്ന ചിത്രത്തിലായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് മാസങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ദിലീപിന് വിദേശയാത്ര ചെയ്യാന്‍ വിലക്കുണ്ട്. ഷൂട്ടിങ്ങിനായി വിദേശത്ത് പോകണം എന്നും അതിനായി പാസ്പോര്‍ട്ട്‌ വിട്ടു കിട്ടണം എന്നും ആവശ്യപ്പെട്ടു ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കുകയും കോടതി അനുവദിക്കുകയും ചെയ്തിരുന്നു. ജര്‍മ്മനിയിലാണ് ഷൂട്ടിങ്.

നേരത്തെ ‘നീതി’ എന്ന് പേരിട്ടിരുന്ന ഈ ചിത്രത്തില്‍ മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് നായികമാർ. പ്രിയ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്.



Keywords: Mamta Mohandas birthday celebration, Mamta mohandas, News, Dileep, Birthday Celebration, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia