മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിനെ പൊളിച്ചടക്കി രശ്മി ആർ നായരുടെ നിരൂപണം, ഫെയ്‌സ്ബുക്കിലെഴുതിയ റിവ്യൂ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മമ്മൂട്ടി ഫാൻസ്‌ പൊങ്കാല തുടങ്ങി

 


കൊച്ചി: (www.kvartha.com 31.03.2017) മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് സിനിമയായ ദി ഗ്രേറ്റ് ഫാദറിനെ പൊളിച്ചടക്കി രശ്മി ആർ നായരുടെ നിരൂപണം. അതേസമയം വളരെ മോശമായ റിവ്യൂ എഴുതിയ രശ്മി ആർ നായർക്കെതിരെ മമ്മൂട്ടി ഫാൻസ്‌ രംഗത്തെത്തി.


സിനിമയുടെ റിവ്യൂ എന്ന രീതിയിൽ തീയ്യറ്ററിനെ കുറിച്ചും അവിടുത്തെ സെക്യൂരിറ്റി, വെള്ളം സമൂസ, പഫ്സ് എന്നിവയെ കുറിച്ചുമാണ് രശ്മി അഭിപ്രായം പറയുന്നത്. എല്ലാത്തിനും മാർക്കിട്ട രശ്മി അവസാനം ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ നിങ്ങളും അനുഭവിക്ക് എന്നും പറയുന്നുണ്ട്.


എന്നാൽ രശ്മിക്കെതിരെ മമ്മൂട്ടി ഫാൻസ്‌ രംഗത്തെത്തിയിട്ടുണ്ട് 'നീ കിടന്ന ജയിലിലെ കാര്യമാണോ അതോ കിടത്തിയവരുടെ റൂമിലെ കാര്യമാണോ പറഞ്ഞതെന്നാണ് ഒരുത്തന്റെ കമെന്റ്, ഇന്നാരാണോ കൂടെ, ചേട്ടനോ അതോ സെക്യൂരിറ്റിയോ എന്ന് മറ്റൊരുത്തൻ ചോദിക്കുന്നുണ്ട്. അപ്പൊ ചേച്ചി സിനിമ കാണാൻ പോയതല്ലേ എന്ന് വേറൊരുത്തൻ ചോദിക്കുന്നു. ഇങ്ങനെ തുടങ്ങി അപമാനിക്കുന്ന തെറി വരെ കമെന്റായി പറഞ്ഞിട്ടുണ്ട്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം 

ഗ്രേറ്റ്‌ ഫാദർ മൈ റിവ്യൂ

തീയറ്ററിലെ AC നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു സീറ്റുകൾ വളരെ നല്ല നിലവാരം പുലർത്തി ടിക്കറ്റ് കീറി തന്ന കൗണ്ടറിലെ ചേട്ടന്റെ പെർഫോമൻസും പാർക്കിങ്ങിൽ സ്ലോ മോഷനിൽ റിവേഴ്‌സ് ഇടാൻ കയ്യും കാലും ഇളക്കി മറിച്ച സെക്യൂരിറ്റിയുടെ ആക്ഷനും സിനിമക്ക് മുതൽക്കൂട്ടാണ്.

പോപ്പ് കോൺ കൗണ്ടർ തുറക്കാതിരുന്നതും മൊട്ട പപ്സിനു എരിവു കൂടിയതും കുട്ടികളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട് എന്നാലും ഫാമിലി പ്രേക്ഷകരെ മുൻപിൽ കണ്ട്‌ ഒരുക്കിവച്ച സമൂസ ആ കുറവുകൾ മറികടക്കാൻ സഹായിക്കും.


മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിനെ പൊളിച്ചടക്കി രശ്മി ആർ നായരുടെ നിരൂപണം, ഫെയ്‌സ്ബുക്കിലെഴുതിയ റിവ്യൂ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മമ്മൂട്ടി ഫാൻസ്‌ പൊങ്കാല തുടങ്ങി

ഇന്റർവെൽ സമയത്ത് കാണിച്ച പരസ്യങ്ങളുടെ BGM മനം മയക്കുന്നതായിരുന്നു. ടിക്കറ്റ് വാങ്ങി ബാൽക്കണിയിലേക്ക് കയറുന്ന കോറിഡോറിൽ ഉള്ള CCTV ക്യാമറയുടെ ആംഗിൾ മലയാളത്തിൽ ഇത്രയും സ്റ്റൈലിഷ് ആയി ഒരു തീയറ്ററിലും സെറ്റ് ചെയ്തിട്ടുണ്ടാകില്ല. ദേശീയഗാനം കേട്ടുതുടങ്ങിയപ്പോൾ തന്നെ എഴുന്നേറ്റുനിന്ന ജനകൂട്ടത്തെ കണ്ടപ്പോൾ തന്നെ പടം ബ്ലോക്ക് ബസ്റ്റർ ആണെന്ന് ഉറപ്പിച്ചു. എന്നാലും നരേന്ദ്രമോഡി വന്നപ്പോൾ ആ ആവേശം കൂവലായി മാറിയത് പടത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

എന്റെ അടുത്ത സീറ്റിലിരുന്നു ലയ്സ് വേണമെന്ന് കരഞ്ഞ കുട്ടി നിലനിൽക്കുന്ന പോപ്കോൺ കപ്പലണ്ടി സിനിമാ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന ന്യൂ ജെനറേഷൻ മേക്കിങ് ആയിരുന്നു. ഇടയ്ക്കു ബാത്രൂമിൽ പോയില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ തുടക്കം മുതൽ ഒടുക്കം വരെ കയ്യടക്കത്തോടെ നിർമിച്ചിരിക്കുന്ന ക്ലോസെറ്റുകൾ ഫ്ലഷ് ഓൺ ചെയ്യ്തു തിരികെ നടക്കുമ്പോൾ ആ ബാത്രൂം നമ്മുടെ ഉള്ളിൽ മായാതെ നിൽക്കും. ഒടുവിൽ പുറത്തിറങ്ങി വണ്ടിയിൽ കയറാൻ നേരം സെക്യൂരിറ്റി നൽകുന്ന ചിരി മറ്റൊരു ക്ലൈമാക്സിലും കാണാൻ കഴിയില്ല.

റേറ്റിംഗ് :
മൊട്ട പപ്സ് - 2.5/5 (എരിവു ആയിരുന്നു )
സമൂസ -4/5
മിനറൽ വാട്ടർ -4.5/5
പോപ്കോൺ -കിട്ടിയില്ല

ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ പോയി കണ്ടു അനുഭവിക്ക്.




Summary: Mamootty's The Great father film: Resmi R Nair has shared bad reviews and posted in Facebook. After this Mammootty fans took this and commented her back. Many shares bad and weird comments towards her.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia