SWISS-TOWER 24/07/2023

മമ്മൂട്ടിയുടെ പുതിയ ചിത്രം 'മാസ്റ്റർപീസ്' ട്രെയിലർ പുറത്തിറങ്ങി, വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25.11.2017) രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'മാസ്റ്റർപീസ്' ട്രെയിലർ പുറത്തിറങ്ങി. ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏഴ് ലക്ഷത്തിനടുത്ത്  ആളുകളാണ് കണ്ടത്. മെഗാ താരത്തിന്റെ സ്റ്റൈലൻ ലുക്കും ആക്ഷനും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജിലേക്ക് എത്തുന്ന അതിലും പ്രശ്‌നക്കാരനായ ഇംഗ്ലീഷ് പ്രഫസറാണ് എഡ്ഡി. ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയിൽ ആറോളം ആക്ഷനുകളുണ്ട്. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പൂനം, കലാഭവൻ ഷാജോൺ എന്നിവരും അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ പുതിയ ചിത്രം 'മാസ്റ്റർപീസ്' ട്രെയിലർ പുറത്തിറങ്ങി, വീഡിയോ കാണാം

നേരത്തെ മാസ്റ്റർ പേസിന്റെ ടീസർ റെക്കോർഡിട്ടിരുന്നു. അതിവേഗം 10,000, 20,000, 30,000, 40,000 ലൈക്കുകള്‍ നേടിയ ടീസര്‍ 24 മണിക്കൂര്‍ കൊണ്ട് 47,000 ലൈക്കുകള്‍ നേടിയിരുന്നു. 24 മണിക്കൂര്‍ കൊണ്ട് എട്ടര ലക്ഷത്തിലധികം ആളുകള്‍ കണ്ട ടീസര്‍ എന്ന പേരും മാസ്റ്റർപീസിനായിരുന്നു. ചിത്രം ക്രിസ്മസിന് പുറത്തിറങ്ങും.

Summary : Mammotty's new film Masterpiece trailer releases. Ajay Vasudev directing this film after his hit movie Rajadhiraja. Before film’s teaser had gone hit and bagged new record in mollywood.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia