മമ്മൂട്ടിയുടെ പുതിയ ചിത്രം 'മാസ്റ്റർപീസ്' ടീസർ യൂ ട്യൂബിൽ തരംഗമാകുന്നു, ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ പേർ കണ്ട മലയാള ടീസർ എന്ന റെക്കോർഡ് ഇനി 'മാസ്റ്റർപീസിന്'

 


കൊച്ചി: (www.kvartha.com 25.11.2017) രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് ടീസർ യൂ ട്യൂബിൽ തരംഗമാകുന്നു. ടീസർ ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല മുൻകാല സിനിമകളുടെ റെക്കോർഡും തകർത്തിരിക്കുകയാണ്.

14 മണിക്കൂര്‍ കൊണ്ട് 6,30,000 ആളുകളാണ് 'മാസ്റ്റര്‍പീസി'ന്റെ ടീസര്‍ കണ്ടത്. ഇത് റെക്കോർഡാണ്. ആദ്യമായാണ് ഒരു മലയാള സിനിമ ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. കൂടാതെ അതിവേഗം 10,000, 20,000, 30,000, 40,000 ലൈക്കുകള്‍ നേടിയ ടീസര്‍ 24 മണിക്കൂര്‍ കൊണ്ട് 47,000 ലൈക്കുകള്‍ നേടി. 24 മണിക്കൂര്‍ കൊണ്ട് എട്ടര ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. ഇത് വരെ 12 ലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്. 54,000 ലൈക്കുകളും പുതിയ ടീസർ സ്വന്തമാക്കി.

മമ്മൂട്ടിയുടെ പുതിയ ചിത്രം 'മാസ്റ്റർപീസ്' ടീസർ യൂ ട്യൂബിൽ തരംഗമാകുന്നു, ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ പേർ കണ്ട മലയാള ടീസർ എന്ന റെക്കോർഡ് ഇനി 'മാസ്റ്റർപീസിന്'

എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജിലേക്ക് എത്തുന്ന അതിലും പ്രശ്‌നക്കാരനായ ഇംഗ്ലീഷ് പ്രഫസറാണ് എഡ്ഡി. ആക്ഷന് പ്രാധാനയം നൽകുന്ന സിനിമയിൽ ആറോളം ആക്ഷനുകളുണ്ട്. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പൂനം, കലാഭവൻ ഷാജോൺ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ക്രിസ്മസിന് റിലീസാകും.



Summary: Mammotty's new film Masterpiece has set new record in mollywood. Till now it has bagged most viewed teaser in 12 hour, 24 hour and largest like got 54000. The film is directing by Ajay Vasudev previously done Rajadhi Raja
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia