മമ്മൂട്ടി വീണ്ടും തെലുങ്കില്‍; അഖില്‍ അകിനേനിയുടെ 'ഏജെന്റ്' ചിത്രീകരണത്തിനായി താരം ഹംഗറിയില്‍
Oct 28, 2021, 13:11 IST
കൊച്ചി: (www.kvartha.com 28.10.2021) വൈ എസ് ആറിന്റെ ജീവിതകഥ പറഞ്ഞ 'യാത്ര'യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഏജെന്റ്'. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അകിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇതിന്റെ ഷൂടിംഗിനായി മമ്മൂട്ടി ഹംഗറിയില്‍ എത്തിയെന്നാണ് റിപോര്‍ടുകള്‍.
ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുന്നത്. അഞ്ച് ദിവസമാണ് മമ്മൂട്ടിയുടെ ഹംഗറിയിലെ ഷൂടിംഗെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപോര്‍ടുകള്‍.
നാഗാര്‍ജുന - അമല ദമ്പതികളുടെ മകനും തെലുങ്ക് യുവതാരവുമായ അഖില്‍ അകിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഏജെന്റ്. ലൊകേഷന്‍ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപുകളിലുള്‍പെടെ വൈറലാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജെന്റ്. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രിലെര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജെന്റ്. ഹിപ്‌ഹോപ് തമിഴയാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി. കശ്മീര്‍, ഡെല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂടിംഗ് നടക്കും.
2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ വൈ എസ് ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.
The cheerful day with the charming man. @mammukka Latest From Budapest Airport!! Hungary#Mammootty #AkhilAkkineni #Agent pic.twitter.com/82wxlBZb3a
— MFWAI KERALA STATE (@mfwaikerala) October 28, 2021
Keywords: News, Kerala, State, Kochi, Entertainment, Cinema, Mammootty, Finance, Business, Mammotty in Hungary for shooting of Telugu movie Agency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.