മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി മലയാള സിനിമയിലേക്ക്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.10.2017) മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്ക് എത്തുന്നു. കുടുംബത്തില്‍ നിന്നും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, സഹോദരന്‍ ഇബ്രാഹിം കുട്ടി, ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ നേരത്തെ വെള്ളിത്തിരയിലെത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ അഷ്‌കര്‍ സൗദാനാണ് നായകനായി അരങ്ങേറുന്നത്.

സന്ദീപ് അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ നിയമത്തിലാണ് അഷ്‌കര്‍ നായകനായെത്തുന്നത്. ഒരു ഫാമിലി ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബെഞ്ചമിന്‍ ചാക്കോ എന്ന പോലീസ് ഓഫിസറായാണ് അഷ്‌കര്‍ എത്തുന്നത്. രമ്യ പണിക്കര്‍, വിജയകുമാര്‍, ജോമോന്‍, അഞ്ജു ശശി, നീനാക്കുറുപ്പ്, ബാലാജി ശര്‍മ, മാനവ് എന്നിവരാണ് മറ്റ് താരങ്ങള്‍. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി മലയാള സിനിമയിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, News, Entertainment, Mammootty, Dulquar Salman, Cinema, Mammooty's nephew Askar Soudan debut as hero 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia